• HOME
  • »
  • NEWS
  • »
  • crime
  • »
  • Mobile Towers| തമിഴ്നാട്ടിനെ ഞെട്ടിച്ച് മൊബൈൽ ടവർ മോഷണം; കാണാതായത് 600 ടവറുകൾ

Mobile Towers| തമിഴ്നാട്ടിനെ ഞെട്ടിച്ച് മൊബൈൽ ടവർ മോഷണം; കാണാതായത് 600 ടവറുകൾ

100 കോടി വില വരുന്ന 600 മൊബൈൽ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്

  • Share this:
    ചെന്നൈ: പ്രവർത്തന രഹിതമായ 600 മൊബൈൽ ടവറുകൾ (Mobile Towers) തമിഴ്നാട്ടിൽ (Tamil Nadu) കാണാതായതായി പരാതി. ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നൽകിയത്.

    Also Read- Gold Smuggling| ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ കസ്റ്റംസ് പിടിയിൽ

    2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍. പിന്നീട് ഇവ ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതൽ ടവറുകൾ പ്രവർത്തന രഹിതമാണെന്നും മോഷ്ടാക്കൾ ഓരോന്നായി മോഷ്ടിക്കാൻ തുടങ്ങിയെന്നും കമ്പനി പരാതിയിൽ പറയുന്നു. തമിഴ്നാട്ടിൽ മാത്രം ആറായിരത്തോളം ടവറുകളുണ്ടായിരുന്നു. ചെന്നൈ പുരുഷവാക്കത്തുള്ള റീജണൽ ഓഫീസിനായിരുന്നു ചുമതല. മൊബൈൽ ഫോൺ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി. പിന്നാലെ കോവിഡ് അടക്കമുള്ള പ്രശ്നങ്ങളുണ്ടായതോടെ ടവറുകളുടെ നേരിട്ടുള്ള പരിശോധനയും നിലച്ചു.

    Also Read- Arrest | പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ

    ദിവസങ്ങൾക്കു മുൻപു ടവറുകളുടെയും കണക്കെടുത്തപ്പോഴാണ് മോഷണം വ്യക്തമായത്. അധികം ആൾതാമസമില്ലാത്ത പ്രദശങ്ങളുണ്ടായിരുന്ന ടവറുകളാണ് അഴിച്ചെടുത്തു കൊണ്ടു പോയത്. 600 ടവറുകൾ മോഷ്ടിക്കപ്പെട്ടതായി കമ്പനി പരിശോധനയിൽ കണ്ടെത്തി. ചില നിഗൂഢ സംഘം പകർച്ചവ്യാധി മുതലെടുത്ത് ടവറുകളും അതിന്‍റെ അനുബന്ധ വസ്തുക്കളും മോഷ്ടിച്ചുവെന്നാണ് കമ്പനി പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഭാവിയിൽ ഇത് സംഭവിക്കുന്നത് തടയണമെന്നും കമ്പനി പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിയില്‍ ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

    Also Read- Arrest| വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച യുവസൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേ

    ഓരോ ടവറിനും 25 മുതൽ 40 ലക്ഷം വരെ ചെലവുണ്ടെന്നും മോഷണം വഴി 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും കമ്പനി നൽകിയ പരാതിയിൽ പറയുന്നു. ടവറുകളിൽ വൈദ്യുതി ഉറപ്പാക്കാൻ സ്ഥാപിച്ച ജനറേറ്ററുകൾ ഉൾപ്പെടെ അഴിച്ചെടുത്തു കൊണ്ടുപോയിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലപ്പെടുത്താനാണു തമിഴ്നാട് പൊലീസിന്റെ തീരുമാനം.
    Published by:Rajesh V
    First published: