HOME /NEWS /Crime / പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി പൂവാറിൽ വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെന്ന് കേസ്

പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി പൂവാറിൽ വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെന്ന് കേസ്

പ്രതീകാത്മകചിത്രം

പ്രതീകാത്മകചിത്രം

ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകി 40000 രൂപ തട്ടിയതായാണ് അശ്വതിക്കെതിരായ പുതിയ കേസ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: നിരവധി പോലീസുകാരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കിയ കൊല്ലം അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെ മറ്റൊരു തട്ടിപ്പ് കേസ് കൂടി. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകി 40000 രൂപ തട്ടിയതിനാണ് പൂവാർ പൊലീസ് കേസെടുത്തത്.

    തിരുവനന്തപുരം പൂവാറിലാണ് സംഭവം. യുവാവ് നൽകിയ പരാതിയെ തുടർന്ന് പൂവാർ പോലീസ് യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി എടുത്തു. ഇതിനുശേഷം യുവതിക്കെതിരെ പൂവാർ പൊലീസ് എഫ്ഐആർ ഇട്ടു.

    നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയതിന് യുവതിക്കെതിരെ 2021 സെപ്റ്റംബറിൽ കേസെടുത്തിരുന്നു. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണമാണ് അന്ന് ഇവർ നേരിട്ടത്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്.

    തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.

    Also See- പൊലീസുകാരെ വലയിലാക്കുന്ന ഹണിട്രാപ്പ് സുന്ദരിയ്ക്കായി അന്വേഷണം ഊർജ്ജിതം; ആലപ്പുഴയിലെ പൊലീസുകാരന് നഷ്ടമായത് ആറുലക്ഷം രൂപ

    കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പായിരുന്നി ഇത്. എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെയുള്ളവരെ യുവതി ഹണിട്രാപ്പിൽപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്.

    തെളിവായി യുവതിയുമായി ചിലര്‍ നടത്തിയ സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. യുവതിക്കെതിരെ കേസെടുക്കുന്നതിന് രണ്ട് വർഷം മുമ്പ് ഇത്തരം പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാതെ ഇരിക്കുകയായിരുന്നു.

    Also Read- പൊലീസ് ഉദ്യോഗസ്ഥരെ ‘പഞ്ചാരക്കെണി’യിൽ കുടുക്കിയ യുവതിക്കെതിരെ കേസെടുത്തു; നിരവധിപ്പേരെ കുടുക്കിയെന്ന് സൂചന

    എന്നാൽ 2021 സെപ്റ്റംബറിൽ കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ് ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനില്‍ പരാതി നൽകാൻ തയ്യാറാകുകയായിരുന്നു. ഇതേത്തുടർന്ന് പാങ്ങോട് പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് അന്ന് പൊലീസുകാരൻ നൽകിയ പരാതിയിൽ പറയുന്നത്.

    Also Read- Kerala Police Social Media| സോഷ്യൽ മീഡിയ ഇടപെടൽ; പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ

    കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.

    പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാൻ തയ്യാറായില്ല. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. യുവതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ചില രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടെന്നാണ് പ്രചാരണം.

    First published:

    Tags: Crime news, Honey trap, Kerala police, Thiruvananthapuram