നാടൻ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്കിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ചെന്നൈ: നാടൻ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ രണ്ടു കൈകളും നഷ്ടപ്പെട്ടു. ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്കിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുറിവിന്റെ കാഠിന്യം മൂലമാണ് ഇയാളുടെ കൈകൾ മുറിച്ചു മാറ്റേണ്ടി വന്നത്. വിജയകുമാർ എന്നയാളിനൊപ്പം ചേർന്ന് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം. ബോംബുകൾ നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ജയിലിൽ വെച്ച് പരിചയപ്പെട്ട വിജയകുമാറിനെ രണ്ടു ദിവസം മുൻപാണ് നായകുട്ടിയെ വാങ്ങാനെന്ന പേരിൽ സന്ദർശിച്ചത്. വിജയകുമാറിന്റെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
Location :
Chennai,Tamil Nadu
First Published :
February 05, 2023 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാടൻ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടു