മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്പതികൾക്ക് മർദനം

Last Updated:

ബിസിനസിൽ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മര്‍ദനവുമുണ്ടായത്

മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്പതികൾക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. ബിസിനസിൽ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മര്‍ദനവുമുണ്ടായത്.
വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. ഒന്നര വർഷം സത്തറിന്, ബഷീർ കടം നൽകിയ പണം ഇതുവരെയും തിരിച്ച് നൽകിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തർ പണം നൽകാൻ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്തറിന്റെ വീട്ടിലേക്ക് പോയത്. വീടിന് മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഭവ സ്ഥലത്തേക്ക് മുഹമ്മദ് സത്തറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തത്. ‍‍‍
advertisement
സംഭവത്തിൽ വയോധിക ദമ്പതികൾക്ക് ക്രൂരമായി മർദനമേറ്റു. മറ്റൊരു അയൽവാസിക്കും പരുക്കേറ്റതായാണ് വിവരം. ബിസിനസ് ആവശ്യങ്ങൾക്കായാണ് സത്തറിന് ബഷീർ പണം കടം നൽകിയത്. സത്തറും ബഷീറും അയൽവാസികളാണ്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നൽകാനുള്ളതെന്നാണ് വിവരം. സംഭവത്തിൽ ബഷീർ വേങ്ങര പൊലീസിൽ പരാതി നൽകി.
അതേ സമയം, അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടിൽ കയറി മർദിച്ചെന്നാണ് അബ്ദുൾ കലാമിൻ്റെ പരാതി. ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഒന്നര വർഷമായി പണം തിരികെ നൽകിയില്ലെന്ന് അസൈൻ പറയുന്നു. എന്നാൽ പണം നൽകാനില്ലെന്നാണ് അബ്ദുർ കലാം പറയുന്നത്. സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്പതികൾക്ക് മർദനം
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement