കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ; മൂന്ന് പ്രതികള്‍ ഒളിവില്‍
- Published by:Sarika KP
- news18-malayalam
Last Updated:
അഖിലിനെ കൊല്ലാനായി എത്തിയപ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് അനീഷായിരുന്നു.
തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. യുവാവിനെ കൊലപ്പെടുത്താനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന അനീഷാണ് പിടിയിലായത്. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്ത് വന്നിരുന്നു.
വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്. ഒരാഴ്ച മുന്‍പ് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്.
Location :
Thiruvananthapuram,Kerala
First Published :
May 11, 2024 8:00 PM IST