'യു.കെ.യിലെ ഡോക്ടറാണ്, ഗിഫ്റ്റയച്ചിട്ടുണ്ട്', വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ കോഴിക്കോട്ടെ യുവതിക്ക് നഷ്ടപ്പെട്ടത് 1.35 ലക്ഷം

Last Updated:

അടുത്ത ദിവസം മുതൽ യുവതിക്കായി അയച്ച ഗിഫ്റ്റുകളെന്ന പേരിൽ ഫോട്ടോ അടക്കം വാട്സാപ്പിൽ സന്ദേശം എത്തിത്തുടങ്ങി

കോഴിക്കോട്: വാട്‌സാപ്പ് സന്ദേശത്തിൽ വിശ്വസിച്ച് പണം അയച്ചു നൽകിയ നാദാപുരം യുവതിക്ക് നഷ്ടപ്പെട്ടത് 1.35 ലക്ഷം. പല തവണയായി ആണ് യുവതി 1,35,000 രൂപ അയച്ചത്. ഒടുവിൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവതി നാദാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. ആഴ്ചകള്‍ക്ക് മുൻപാണ് യുവതിയുടെ ഫോണിലേക്ക് സന്ദേശമെത്തുന്നത്. പ്രതികരിച്ചപ്പോൾ ആദ്യം നമ്പർ തെറ്റി മെസ്സേജ് എത്തിയതെന്നായിരുന്നു മറുതലയ്ക്ക് നിന്നുള്ള പ്രതികരണം. തുടർന്ന് നടത്തിയ സംസാരത്തിൽ താൻ ലണ്ടനിലെ പ്രശസ്തനായ ഡോക്ടർ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി. മാര്‍ക്ക് വില്യംസ് എന്നാണ് യുവതിയോട് പേര് പറഞ്ഞിരുന്നത്.
‌പിന്നീടുള്ള സന്ദേശങ്ങളിൽ യുവതിക്ക് ലണ്ടനിലെ വിലപിടിപ്പുള്ള സാധനങ്ങൾ ഗിഫ്റ്റ് ആയി അയച്ചു നൽകാമെന്നു പറഞ്ഞു. അടുത്ത ദിവസം മുതൽ യുവതിക്കായി അയച്ച ഗിഫ്റ്റുകളെന്ന പേരിൽ ഫോട്ടോ അടക്കം വാട്സാപ്പിൽ സന്ദേശം എത്തിത്തുടങ്ങി. മൂന്നു ദിവസങ്ങള്‍ക്കുശേഷം കൂറിയറില്‍നിന്നും യുവതിക്കൊരു ഫോണ്‍സന്ദേശമെത്തി. ഇത് കൈപ്പറ്റുവാനായി ലാന്‍ഡിങ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, മണിട്രാന്‍സ്ഫര്‍ ചാര്‍ജ് എന്നിങ്ങനെ പണം പലതവണയായി യുവതിയിൽ നിന്നും പണം തട്ടിയെടുത്തു.
ALSO READ: റെയില്‍വേ പാളത്തിൽ സിലിണ്ടറും സൈക്കിളും വച്ച് റീൽ ; യൂട്യൂബർ ഗുൽസാർ ഷെയ്ഖ് അറസ്റ്റില്‍
ഒരു ലക്ഷത്തിന് പുറത്ത് പണം അയച്ചു നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് താൻ പറ്റിക്കപ്പെടുകയാണെന്ന സത്യം യുവതി തിരിച്ചറിയുന്നത്. തുടർന്ന് പോലീസിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ നിന്നും നാദാപുരം മേഖലയില്‍ ഒട്ടേറെപ്പേര്‍ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയായതാണ് പോലീസ് കണ്ടെത്തൽ. എന്നാല്‍, നാണക്കേട് കാരണം ആരും പോലീസിൽ അറിയിച്ചില്ലെന്നു മാത്രം. അതേസമയം ഇത്തരം ഓൺലൈൻ പണം തട്ടിപ്പ് നടന്നാൽ പോലീസില്‍ പരാതി നല്‍കണമെന്ന് നാദാപുരം പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'യു.കെ.യിലെ ഡോക്ടറാണ്, ഗിഫ്റ്റയച്ചിട്ടുണ്ട്', വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ കോഴിക്കോട്ടെ യുവതിക്ക് നഷ്ടപ്പെട്ടത് 1.35 ലക്ഷം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement