advertisement

പീഡനത്തിരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മാതാപിതാക്കൾ അറസ്റ്റിൽ

Last Updated:

ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്കൊപ്പം പോലിസ് കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട്‌: പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിയും അടുത്ത ബന്ധുക്കളും തട്ടിക്കൊണ്ടുപോയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. പ്രതിക്ക് അനുകൂലമായി മൊഴി നൽകാൻ സമ്മർദം ചെലുത്താനാണ് പെൺകുട്ടിയെ മാതാപിതാക്കളുടെ പിന്തുണയോടെ തട്ടിക്കൊണ്ടുപോയത്.
ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്കൊപ്പം പോലിസ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മറ്റിയക്ക്  മുമ്പാകെ ഹാജരാക്കിയ പെൺക്കുട്ടിയെ  സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പെൺകുട്ടിയെ  മൊഴിമാറ്റാൻ പ്രേരിപ്പിക്കൽ, പ്രതിക്ക് വേണ്ടി ഒത്താശ്ശ, മുത്തശ്ശിയുടെ സംരക്ഷണയിൽ കോടതി ഏൽപ്പിച്ച പെൺകുട്ടിയെ  കടത്തികൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ആണ് മാതാപിതാക്കൾക്കെതിരെ  ചുമത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
advertisement
ചെറിയച്ഛനുൾപ്പടെ ആറു പേരെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളുമായി നടത്തിയ അന്വേഷണത്തിൽ ഇന്നുച്ചയോടെ ഗുരൂവായൂരിൽ നിന്നും പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം കണ്ടെത്തുകയായിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു.
ഇതേ തുടർന്ന് മുത്തശ്ശിയോടൊപ്പം കഴിഞ്ഞു വരികയായിരുന്നു. കേസിന്റെ വിചാരണ 16ന് തുടങ്ങാനിരിക്കേയാണ് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയായ ചെറിയച്ഛനും, ബന്ധുക്കളും, മാതാപിതാക്കളും ചേർന്ന് ബലപ്രയോഗത്തിലൂടെ കുഞ്ഞിനെ മാറ്റിയത്. മുത്തശ്ശിയുടെ പരാതിയെ തുടർന്ന് ചെറിയച്ചൻ ഉൾപ്പടെ ആറു പേരെ അറസ്റ്റു ചെയ്തെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനത്തിരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മാതാപിതാക്കൾ അറസ്റ്റിൽ
Next Article
advertisement
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
  • അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ ജി സുധാകരൻ സിപിഎം നേതാവ് സുജാതയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി

  • സുധാകരൻ സുജാത നായന്മാരുടെ വീട്ടിൽ മാത്രം പോകുന്നുവെന്നും നായരാണെന്ന് മുല്ലപ്പൂ തുളസിപ്പൂ വെക്കുന്നുവെന്നും ആരോപിച്ചു

  • സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് എസ്എഫ്ഐ ക്രിമിനലുകളാണ് കാരണം എന്നും സുധാകരൻ ആരോപിച്ചു

View All
advertisement