Wife Swapping| പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം സംസ്ഥാനത്തും; കോട്ടയത്ത് ആറുപേര്‍ പിടിയില്‍

Last Updated:

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം (partner swapping group) സംസ്ഥാനത്തും പ്രവർത്തിക്കുന്നതായി കണ്ടെത്തി. കോട്ടയം (Kottayam) ജില്ലയിലെ കറുകച്ചാലില്‍ (Karukachal) നിന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെ കറുകച്ചാല്‍ പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം.
സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്.
ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു.
ഉപേക്ഷിച്ചുപോയ ഭർ‌ത്താവിനെ അന്വേഷിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവതി കുഞ്ഞുമായി കണ്ണൂരിൽ
advertisement
മഹാരാഷ്ട്ര (Maharashtra) സ്വദേശിയായ യുവതി തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഭർത്താവിനെ അന്വേഷിച്ച് കുഞ്ഞുമായി കണ്ണൂരിലെത്തി. ജിയാറാം ജി ലോട്ട എന്ന യുവതിയാണ് മമ്പറം കുഴിയിൽപീടികയിലെ ഭർത്താവിനെ തിരഞ്ഞ് എത്തിയത്.
പിണറായിയിലെ പോലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. ആരോപണം ശരിയാണോ എന്നറിയാൻ ഭർത്താവിന്റെ തറവാട്ടുവീട്ടിൽ പൊലീസ് യുവതിയുമായി പോയി. എന്നാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. സമീപത്തെ ബന്ധുക്കളിൽ നിന്ന് വർഷങ്ങളായി ഇയാൾ വീട്ടിൽ വരാറില്ലെന്ന് വ്യക്തമായി.
advertisement
ഒരുവർഷം മുമ്പ് തന്നെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളയുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അഹമ്മദ് നഗർ ജില്ലയിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. വുമൺ പ്രൊട്ടക്‌ഷൻ ഓഫീസർ പി. സുലജയുടെ നിർദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘സഖി’യിൽ പാർപ്പിച്ചിരിക്കുകയാണ്.
നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തു നൽകാമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും മടങ്ങിപ്പോകാൻ യുവതി തയ്യാറല്ല. തിങ്കളാഴ്ച ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യുവതിയുടെ പുനരധിവാസം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ് ഐ പി സി വിനോദ് കുമാർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Wife Swapping| പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം സംസ്ഥാനത്തും; കോട്ടയത്ത് ആറുപേര്‍ പിടിയില്‍
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement