വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; സിപിഎം മലപ്പുറം ജില്ലാകമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
വള്ളിക്കുന്നിൽനിന്ന് കോഴിക്കോടേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്
മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയാണ് വേലായുധൻ വള്ളിക്കുന്നിനെതിരെ പരാതി നൽകിയത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് ആൺകുട്ടിയുടെ പരാതി.
കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം 1 165/23 എന്ന ക്രൈം നമ്പരിലാണ് വേലായുധൻ വള്ളിക്കുന്നിനെതിരെ കേസെടുത്തിരിക്കുന്നത്.
പട്ടികജാതിക്ഷേമ ബോർഡ് മുൻ അംഗമാണ് വേലായുധൻ വള്ളിക്കുന്ന്. സിപിഎമ്മിന്‍റെ വള്ളിക്കുന്ന് മേഖലയിലെ മുതിർന്ന നേതാവാണ് വേലായുധൻ വള്ളിക്കുന്ന്. വള്ളിക്കുന്നിൽനിന്ന് കോഴിക്കോടേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
advertisement
വേലായുധൻ വള്ളിക്കുന്നിനെതിരെ നേരത്തെയും സമാന പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുണ്ട്. നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കിലും പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
Location :
Malappuram,Malappuram,Kerala
First Published :
November 07, 2023 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; സിപിഎം മലപ്പുറം ജില്ലാകമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്