വാളയാർ പീഡനക്കേസ്: മൂന്നു പ്രതികളെയും പോക്സോ കോടതി വെറുതെവിട്ടു

പീഡനത്തിനിരയായ സഹോദരിമാർ ആത്മഹത്യ ചെയ്ത കേസിൽ രണ്ടരവർഷത്തിന് ശേഷമാണ് വിധിയുണ്ടായത്

News18 Malayalam | news18-malayalam
Updated: October 25, 2019, 1:01 PM IST
വാളയാർ പീഡനക്കേസ്: മൂന്നു പ്രതികളെയും പോക്സോ കോടതി വെറുതെവിട്ടു
court
  • Share this:
പാലക്കാട്: വാളയാർ പീഡനക്കേസിൽ മൂന്നു പ്രതികളെയും പോക്സോ കോടതി വെറുതേ വിട്ടു. വി മധു, എം മധു, ഷിബു എന്നിവരെയാണ് വെറുതേ വിട്ടത്. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പീഡനത്തിനിരയായ സഹോദരിമാർ ആത്മഹത്യ ചെയ്ത കേസിൽ രണ്ടരവർഷത്തിന് ശേഷമാണ് വിധിയുണ്ടായത്. അഞ്ചു പ്രതികളുള്ള കേസില്‍ മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മറ്റു നാലു പ്രതികളില്‍ പ്രായപൂര്‍ത്തിയാവാത്ത അഞ്ചാം പ്രതിയുടെ വിചാരണ ജുവൈനല്‍ കോടതിയിലാണ് നടക്കുന്നത്.

നാടിനെ ഏറെ ഞെട്ടിച്ച സംഭവമാണ് വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി 13ന് 13 വയസ്സുകാരിയും മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതു വയസുകാരിയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കേസിലാണ് ഇന്ന് പാലക്കാട് പോക്‌സോ കോടതി വിധി പറയുന്നത്.

രണ്ടു കേസുകളിലുമായി ആത്മഹത്യാ പ്രേരണാകുറ്റം, പോക്‌സോ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം അഞ്ചുപ്രതികളുണ്ടായിരുന്നു. എന്നാല്‍ മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി കോടതി കുറ്റവിമുക്തനാക്കി. പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുക്കളായ വി. മധു, എം. മധു, അച്ഛന്റെ സുഹൃത്ത് ഷിബു എന്നിവരാണ് മറ്റു പ്രതികള്‍. അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് ജുവൈനല്‍ കോടതിയിലാണ്.

ആദ്യ മരണത്തില്‍ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ് ഐ യെ സ്ഥലം മാറ്റിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും വലിയ വിവാദത്തിനിടയാക്കി. ചെയര്‍മാനായ ശേഷവും കേസില്‍ ഇടപെടുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
First published: October 25, 2019, 1:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading