കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച പിതാവ് അറസ്റ്റിൽ ; എതിർത്ത ഭാര്യയെ തല്ലി പരിക്കേൽപ്പിച്ചു

Last Updated:

ഇയാള്‍ വീട്ടില്‍ ഇരുന്ന്  മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു .

കോട്ടയം മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മക്കളായ കൊച്ചു കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് പിതാവ് അറസ്റ്റിലായത്.
വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ കുട്ടപ്പന്റെ മകൻ അരുൺകുമാർ (36) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിക്കാൻ ഷാപ്പിൽ പോകുമ്പോള്‍ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോയിരുന്നുവെന്ന് പരാതിക്കാരിയായ അമ്മ പൊലീസിൽ മൊഴിയിൽ നൽകി. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടപടി സ്വീകരിച്ചത്.
ഇത് കൂടാതെ ഇയാള്‍ വീട്ടില്‍ ഇരുന്ന്  മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു . ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ കാപ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവം ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യ മണർകാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്.
advertisement
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി.എ, സി.പി.ഓ മാരായ ഹരികുമാർ, സുബിൻ പി. എസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച പിതാവ് അറസ്റ്റിൽ ; എതിർത്ത ഭാര്യയെ തല്ലി പരിക്കേൽപ്പിച്ചു
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement