പണം നൽകാതെ ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങിയ ആളെ തിരിച്ചറിഞ്ഞു ; തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയെന്ന് സൂചന
- Published by:Gowthamy GG
- news18-malayalam
Last Updated:
രേവതും പറ്റിച്ചയാളും കൂടുതൽ സമയം ഉണ്ടായിരുന്ന തൈക്കാട് ആശുപത്രിക്ക് സമീപത്ത് നിന്ന് ശേഖരിച്ച സി സി ടി വി യുടെ സഹായത്തോോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
തൃശ്ശൂർ : തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ച് പണം നല്‍കാതെ ഓട്ടോ ഡ്രൈവറെ പറ്റിച്ചയാളെ തിരിച്ചറിഞ്ഞതായി സൂചന. ഓട്ടോക്കാരൻ രേവതാണ് പറ്റിക്കപ്പെട്ടത്. അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് തൃശ്ശൂർ നിന്ന് തിരുവനന്തപുരത്തേക്ക് കടന്നയാൾ നെയ്യാറ്റിൻകര സ്വദേശിയാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
സംശയം മാത്രമാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും തമ്പാനൂർ സി ഐ പ്രതികരിച്ചു. രേവതും പറ്റിച്ചയാളും കൂടുതൽ സമയം ഉണ്ടായിരുന്ന തൈക്കാട് ആശുപത്രിക്ക് സമീപത്ത് നിന്ന് ശേഖരിച്ച സി സി ടി വി യുടെ സഹായത്തോോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
ജൂലൈ 28 ന് ആയിരുന്നു സംഭവം. അമ്മ മരിച്ചു, സഹായിക്കണം ദിലീപിൻ്റെ അസിസ്റ്റൻ്റാണ് എന്ന് കള്ളം പറഞ്ഞ്, രാത്രി തൃശ്ശൂർ ബസ് സ്റ്റാൻ്റിന് സമീപത്ത്ന് നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചയാൾ വണ്ടിക്കൂലിയായ 6500 രൂപ നൽകാതെ കടന്നു കളയുകയായിരുന്നു. രേവതിൽ നിന്ന് ഇയാൾ 1000 രൂപ കടവും വാങ്ങി.
advertisement
[NEWS]രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ ലൈസന്‍സില്ലാത്ത പെൺകുട്ടിക്ക് 20,500 രൂപ പിഴ[PHOTO]
കലാഭവൻ മണിയുടെ ആരാധകനായ രേവത് ലോട്ടറി കച്ചവടം നടത്തിയും ഉത്സവ പറമ്പുകളിൽ മണിയുടെ സിഡികൾ വിറ്റുമാണ് ഉപജീവനം നടത്തിയിരുന്നത്. ലോക്ഡൗണിൽ ഇത് തകർന്നതോടെയാണ് വാടകയ്ക്ക് ഓട്ടോ ഓടിക്കാൻ തുടങ്ങിയത്.
advertisement
കഴിഞ്ഞ ദിവസം രേവതിൻ്റെ ദുരവസ്ഥയറിഞ്ഞ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ ഇയാൾക്ക് 7500 രൂപ നൽകിയിരുന്നു.
Location :
First Published :
August 06, 2020 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണം നൽകാതെ ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങിയ ആളെ തിരിച്ചറിഞ്ഞു ; തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയെന്ന് സൂചന