ഇടുക്കിയില്‍ നിരോധിത ലഹരിമരുന്നായ MDMAയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.
ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.
NSS ക്യാമ്പിനിടെ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകന്‍ ഒളിവില്‍
ഇടുക്കി കഞ്ഞിക്കുഴിയിൽ വിദ്യാർഥിനിക്ക് നേരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കഞ്ഞിക്കുഴി സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ അദ്ധ്യാപകനായ ഹരി ആർ.വിശ്വനാഥനെതിരെയാണ് പരാതി. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്കെതിരോ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
എൻ.എസ്.എസ് ക്യാമ്പിനിടെ അധ്യാപകന്‍ ഹരി ആർ.വിശ്വനാഥൻ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് കേസ്. സംഭവം ശ്രദ്ധയിപ്പെട്ട മറ്റ് കുട്ടികൾ തന്നെ ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ കഞ്ഞിക്കുഴി പോലീസിൽ വിവരം അറിയിച്ചതിനേ തുടർന്നാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ സസ്പെന്റ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അധ്യാപകന്‍ ഇപ്പോൾ ഒളിവിലാണ്. മുൻപും ഇയാള്‍ക്കെതിരെ സമാനമായ രീതീയിലുള്ള പരാതികൾ ഉയര്‍ന്നിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കഞ്ഞിക്കുഴി സി.ഐ. സാം ജോസിനാണ് അന്വഷണ ചുമതല. പരാതി പിൻവലിക്കുന്നതിനായി മറ്റ് ചില കുട്ടികളോട് സമ്മർദ്ദം ചെലുത്തുന്ന അധ്യാപകന്‍റെ ഫോൺ സന്ദേശവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Drug Seized, Idukki, Police constable arrest