Say no to corruption | മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി:കോട്ടയം ജില്ലാ ഓഫീസര്‍ ഹാരിസിനെ സസ്പെന്റ് ചെയ്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ (Pollution Control Board) കൈക്കൂലിയുമായി(Bribery) ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഓഫീസര്‍ എഎം ഹാരിസിനെ സസ്‌പെന്‍ഡ്(Suspended) ചെയ്തു. കേ്‌സില്‍ അറസ്റ്റിലായ ഹാരിസ് റിമാന്‍ഡിലാണ്. ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ കൂടുതല്‍ അന്വേഷണം നടത്തും. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പിജെ ട്രേഡ്‌സ് ടയര്‍ റീട്രെഡിങ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സ്ഥാപന ഉടമ പാലാ ഉള്ളനാട് പനന്താനത്ത് ജോബിന്‍ സെബാസ്റ്റിയനില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതാണ് ഹാരിസിനെതിരായ കേസ്.
ജോബിനോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സീനിയര്‍ എന്‍വയണ്‍മെന്റ് എന്‍ജിനീയര്‍ ജെ ജോസ്‌മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്. കഴിഞ്ഞദിവസം കൊല്ലം ഏഴുകോണിലുള്ള ജോസ്‌മോന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡില്‍ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടിച്ചെടുത്തു. ജോസ്മോന് ബാങ്കില്‍ ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം. ജോസ് മോന്റെ പേരില്‍ വാഗമണില്‍ റിസോര്‍ട്ടും കൊട്ടാരക്കര എഴുകോണില്‍ 3500 ചതുരശ്രയടിയില്‍ ആഡംബര വീടും, 17 സെന്റ് ഭൂമിയും കടമുറികളും രണ്ട് ഫ്ലാറ്റുകളും ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി.
advertisement
കൂടാതെ 18 ലക്ഷവും അഞ്ചു ലക്ഷവും വിലവരുന്ന രണ്ടു കാറുകളും ഉണ്ട്. ലോക്കറില്‍ 72 പവന്‍ സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ടു ലക്ഷം രൂപ മുഖവിലയുള്ള 200 കടപ്പത്രം, നെടുമ്പാശേരി വിമാനത്താവളത്തിലും മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രിയിലും വന്‍തുകയുടെ ഓഹരികള്‍ ഉണ്ടെന്നും റെയ്ഡില്‍ സ്ഥിരീകരിച്ചു.
advertisement
എ എം ഹാരിസിന്റെ ആലുവയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 17 ലക്ഷത്തോളം രൂപ കണ്ടെത്തി. അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ ക്യാബിനറ്റിലുമായി 50,000ത്തിന്റെ കെട്ടുകളാക്കി വൃത്തിയായി സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
ആലുവയിലെ ഫ്‌ലാറ്റിന് 80 ലക്ഷം മൂല്യം വരും. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 18 ലക്ഷം രൂപയുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടും പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. പത്തിലേറെ വിദേശരാജ്യങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചു.
Location :
First Published :
Dec 18, 2021 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Say no to corruption | മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി:കോട്ടയം ജില്ലാ ഓഫീസര്‍ ഹാരിസിനെ സസ്പെന്റ് ചെയ്തു







