നോയിഡ: ഉത്തർപ്രദേശിലെ ഷോപ്പിങ് മോളിൽ നിന്നും ഒരു ലക്ഷം രൂപ അടങ്ങിയ പഴ്സ് മോഷണം പോയി. നോയിഡയിൽ ഇന്നലെയാണ് സംഭവം നടന്നത്. ഷോപ്പിങ് മാളിലെ ട്രയൽ റൂമിന് പുറത്ത് വെച്ചായിരുന്നു കവർച്ച.
ഷോപ്പിങ്ങിന് എത്തിയ സ്ത്രീയുടെ പക്കലുണ്ടായിരുന്ന പണമാണ് നഷ്ടമായത്. ഷോപ്പിങ് മാളിലെത്തിയ സ്ത്രീ ട്രയൽ റൂമിൽ കയറിയപ്പോൾ പഴ്സ് ഡോറിന് പുറത്ത് തൂക്കിയിടുകയായിരുന്നു. വാങ്ങിയ ഡ്രസ്സുകൾ ഇട്ടു നോക്കിയതിന് ശേഷം തിരിച്ച് പുറത്തിറങ്ങിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. പഴ്സ് വാതിന് പുറത്തു തന്നെയുണ്ടായിരുന്നെങ്കിലും അതിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ നഷ്മായതായി കണ്ടെത്തി.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നോയിഡ പൊലീസ് അറിയിച്ചു. മാളിലെ ജീവനക്കാരേയും സുരക്ഷാ ജീവനക്കരുടേയും മൊഴി പൊലീസ് എടുക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ഡോക്ടറായ ഭർത്താവിനെതിരെ സ്ത്രീധന പീഡനം അടക്കം ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി. ഗുജറാത്ത് നറോഡ സ്വദേശിയായ 29കാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ മാതാപിതാക്കളിൽ നിന്നും സ്ത്രീധനമായി ഭർത്താവ് മുപ്പത് ലക്ഷം രൂപ ആവശ്യപ്പെടുന്നുവെന്നാണ് ഡോക്ടർ കൂടി ആയ യുവതി ആരോപിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ബലാത്സംഗം ചെയ്യുന്നതിനായി ഗുണ്ടകളെ ഏർപ്പെടുത്തുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും ഇവർ ആരോപിക്കുന്നു.
Also Read-
ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ കൊടുംക്രൂരതഗാന്ധിനഗർ സ്വദേശിയായ ഭർത്താവിനെതിരെ വനിത പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതി അനുസരിച്ച് മുംബൈ ഡോംബിവാലിയിൽ ഒരു ക്ലിനിക് നടത്തുകയാണ് യുവതിയുടെ ഭർത്താവ്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും തമ്മിൽ 2019 നവംബറിലാണ് വിവാഹിതരാകുന്നത്. തുടർന്ന് ഭർത്താവിനൊപ്പം ഗാന്ധിനഗറിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ മുതൽ ഭർത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ടു തുടങ്ങി എന്നാണ് ഡെർമറ്റോളജിസ്റ്റായ യുവതി ആരോപിക്കുന്നത്.
Also Read-
വിവാഹ ദിവസം വരനെ കാണാതായി; യുവാവിന്‍റെ തിരോധാനത്തിൽ ദുരൂഹതയെന്ന് നാട്ടുകാർകഴിഞ്ഞ വർഷം ജനുവരിയിൽ ഭർത്താവ് തന്നെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചുവെന്നും യുവതി പറയുന്നു. സ്വന്തമായി ഒരു ക്ലിനിക് ആരംഭിക്കുന്നതിനായി വീട്ടുകാരിൽ നിന്നും മുപ്പത് ലക്ഷം രൂപ വാങ്ങിവരാൻ ആവശ്യപ്പെട്ടായിരുന്നു ഇവിടെ കൊണ്ടു വിട്ടത്. ഇതിന് വിസ്സമ്മതിച്ചതോടെ ബലാത്സംഗം ചെയ്യാനും അപകീർത്തിപ്പെടുത്താനും ഗുണ്ടകളെ ഏർപ്പെടുത്തുമെന്ന ഭീഷണിയാണ് ഭർത്താവും ബന്ധുക്കളും മുഴക്കിയത്. കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു.
ഡോക്ടറായ തന്നെ ജോലിക്ക് വിടാൻ ഭർത്താവിനും വീട്ടുകാർക്കും താത്പ്പര്യമുണ്ടായിരുന്നില്ലെന്നും യുവതി ആരോപിക്കുന്നുണ്ട്. 'അടിമയെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. വീട്ടിലെ എല്ലാം ജോലികളും ചെയ്യാൻ നിർബന്ധിക്കും. ഡോക്ടറായി ജോലി ആരംഭിക്കണമെന്ന് പറയുമ്പോൾ മർദ്ദനമായിരുന്നു പതിവ്'പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനം നൽകിയില്ലെങ്കിൽ വിവാഹ മോചനം നൽകുമെന്നും ഭർത്താവ് പറഞ്ഞിരുന്നുവെന്നും ആരോപിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.