വിവാഹ ഫോട്ടോ പുറത്തായതിന് വഴക്ക്; നേരത്തെയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമം; 51 കാരിയുടെ മരണത്തിൽ ഹോം നഴ്സിന്റെ വെളിപ്പെടുത്തൽ
വിവാഹ ഫോട്ടോ പുറത്തായതിന് വഴക്ക്; നേരത്തെയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമം; 51 കാരിയുടെ മരണത്തിൽ ഹോം നഴ്സിന്റെ വെളിപ്പെടുത്തൽ
രണ്ട് മാസത്തിനിടെ ഇവര്‍ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി.
കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്. എന്നാല്‍ രണ്ട് മാസത്തിനിടെ ഇവര്‍ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്പ്പിക്കാന്ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി.
വൈദ്യുതമീറ്ററില്‍നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ഇത് ശരീരത്തില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക് വയറുകള്‍ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭര്‍ത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിൽ ഹോംനഴ്സായി ജോലി നോക്കുകയാണ് രേഷ്മ.
ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതായും മൂക്ക് ചതഞ്ഞനിലയിലായിരുന്നുവെന്നും സമീപവാസികൾ പറയുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു. ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ പറഞ്ഞത്. അയല്‍ക്കാരായ യുവാക്കളും സ്ത്രീയും ചേര്‍ന്നാണ് ശാഖയെ ആശുപത്രിയില്‍ കൊണ്ടുപോയത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അരുൺ കുറ്റസമ്മതം നടത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.