കൊറോണ ബാധയെ തുടർന്നുള്ള ചിട്ടവട്ടങ്ങൾ ഭേദിച്ച് വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ സംഭവത്തിൽ ബിഗ് ബോസ് താരവും അധ്യാപകനുമായ രജിത് കുമാർ പോലീസ് കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നുമാണ് പോലീസ് രജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കേസിലെ ഒന്നാം പ്രതിയാണ് രജിത് കുമാർ.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായി നാട്ടിലേക്ക് മടങ്ങിയെത്തിയ രജിത്തിന് ആരാധകർ ഉൾപ്പെട്ട വൻ ജനാവലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടി നിൽക്കുന്നതുമായ ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഒത്തുകൂടിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, 13 പേർ ഇതിനോടകം തന്നെ പിടിയിലാവുകയും ചെയ്തു.
തിരിച്ചറിയാൻ സാധിക്കുന്ന 75 പേർക്കും തിരിച്ചറിഞ്ഞ നാല് പേർക്കുമെതിരെയായിരുന്നു കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.