റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന പ്രതി പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ശനിയാഴ്ച്ച രഞ്ജിത അതുലിനെതിരെ പരാതി നൽകയിരുന്നു
പത്തനംതിട്ട: റാന്നയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി അതുൽ സത്യൻ പിടിയിൽ. റാന്നി തട്ടേക്കാടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിതയാണ് കൊല്ലപ്പെട്ടത്. പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിൽ ഒപ്പം കഴിഞ്ഞിരുന്ന രഞ്ജിതയെ അതുൽ സത്യൻ കൊന്നത്. ഇതിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.
Also Read- ഒപ്പം കഴിഞ്ഞിരുന്ന യുവതി പൊലീസിൽ പരാതി നൽകിയതിന് കാപ്പാ പ്രതി വീട്ടിൽ കയറി വെട്ടിക്കൊന്നു
ഇന്നലെ രാത്രി എട്ട് മണിയോടയൊയിരുന്നു നാടിനെ നടുക്കിയ സംഭവം. പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിൽ പ്രതി രഞ്ജിതയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
advertisement
യുവതിയുടെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്.
Also Read- സ്പൈഡർ ഫാമിങ്ങിൽ കഞ്ചാവ് കൃഷി; ഇടുക്കിക്കാരനുൾപ്പെടെ അഞ്ച് MBBS വിദ്യാർഥികൾ ബംഗളുരുവിൽ അറസ്റ്റിൽ
അതുലും രഞ്ജിതയും ഒന്നിച്ചായിരുന്നു താമസം. കുറച്ചു നാളായി പിണക്കത്തിലായതിനാൽ രഞ്ജിത സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച്ച രഞ്ജിത അതുലിനെതിരെ പരാതി നൽകയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കൊലപാതകം.
ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിതയുടെ അച്ഛൻ വിഎ രാജു (60), അമ്മ ഗീത (51), സഹോദരി അമൃത (18) എന്നിവർക്കും വെട്ടേറ്റിരുന്നു.
advertisement
ആക്രമണം നടക്കുമ്പോൾ ഇവരുടെ മക്കളായ ഭദ്രി (4), ദർശിത് (2) എന്നിവർ വീട്ടിലുണ്ടായിരുന്നു.
Location :
Pathanamthitta,Kerala
First Published :
June 25, 2023 4:48 PM IST