ബ്യൂട്ടിപാർലർ വെടിവെപ്പിൽ പങ്കില്ലെന്ന് രവി പൂജാരി; നടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി കുറ്റസമ്മതം
- Published by:Asha Sulfiker
- news18-malayalam
Last Updated:
നടി ലീനാ മരിയാ പോളിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്ന വിവരത്തിന് അടിസ്ഥാനത്തിൽ എറണാകുളത്തുള്ള സംഘമാണ് പണം തട്ടാൻ ക്വട്ടേഷൻ നൽകിയതെന്നാണ് രവി പൂജാരിയുടെ മൊഴി
കൊച്ചി: നടി ലീന മരിയ പോളിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നതായി രവി പൂജാരിയുടെ കുറ്റസമ്മതം. എന്നാൽ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്തിയതിൽ തനിക്ക് പങ്കില്ലെന്നും രവി പൂജാരി. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തൽ. ഇതിനിടെ ബ്യൂട്ടിപാർലർ വെടിവപ്പ് കേസിന്റെ അന്വേഷണം കാസർഗോഡ്, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
നടി ലീനാ മരിയാ പോളിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്ന വിവരത്തിന് അടിസ്ഥാനത്തിൽ എറണാകുളത്തുള്ള സംഘമാണ് പണം തട്ടാൻ ക്വട്ടേഷൻ നൽകിയതെന്നാണ് രവി പൂജാരിയുടെ മൊഴി. മംഗലാപുരത്തുള്ള ആളുകൾ വഴിയാണ് എറണാകുളത്ത് നിന്നുള്ള സംഘം രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത്. 25 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക കൈമാറണമെന്ന് താൻ നേരിട്ടാണ് ഫോണിൽ വിളിച്ച് ലീന മരിയ പോളിനോട് ആവശ്യപ്പെട്ടതെന്നും രവി പൂജാരി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ ഇത് നൽകാൻ ലീന മരിയ പോൾ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ബ്യൂട്ടിപാർലറിന് നേരെ വെടിവെപ്പ് നടത്തിയത്. ഇതിൽ തനിക്ക് പങ്കില്ല.
advertisement
ബ്യൂട്ടിപാർലറിന് നേരെ വെടിവെക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല എന്നും രവി പൂജാരി പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ, കാസർഗോഡ് എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. അതേസമയം ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ രവി പൂജാരി തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ അടക്കമുള്ള കേസുകൾ ബംഗളൂരുവിലേക്ക് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
advertisement
കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ 2018 ഡിസംബര്‍ 15-ന് ഉണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് രാജ്യാന്തര കുറ്റവാളികൂടിയായ രവി പൂജാരിക്കെതിരായ അന്വേഷണം. വെടി വെയ്പ്പ് നടത്തിയ സംഘവുമായി രവി പൂജാരിയ്ക്ക് ബന്ധമുണ്ടോ, ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നാണ് പരിശോധിയ്ക്കുന്നത്.
ബ്യൂട്ടി പാര്‍ലര്‍ കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കാന്‍ അന്വേഷണ സംഘം ശ്രമം നടത്തിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലായിരുന്ന ഇയാളെ വിട്ടുനല്‍കാന്‍ മുംബൈ പോലീസ് തയ്യാറായിരുന്നില്ല. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. ബംഗലൂരുവില്‍ നിന്ന് വിമാന മാര്‍ഗമാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. കനത്ത സുരക്ഷയാണ് രവി പൂജാരിയ്ക്കായി ഒരുക്കിയിരുന്നത്. ആറു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ചിന് രവി പൂജാരിയെ ലഭിച്ചിരിയ്ക്കുന്നത്.
Location :
First Published :
June 04, 2021 6:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബ്യൂട്ടിപാർലർ വെടിവെപ്പിൽ പങ്കില്ലെന്ന് രവി പൂജാരി; നടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി കുറ്റസമ്മതം


