പിടിഎ യോഗത്തിനിടെ പ്രധാനാദ്ധ്യാപികയെ മർദിച്ച യുവാവ് അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പി.ടി.എ യോഗം നടക്കുന്ന ക്ളാസ് മുറിയിലേക്ക് അസഭ്യ വർഷവുമായി യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു.
സ്കൂൾ പി.ടി.എ യോഗത്തിനിടെ ക്ളാസിൽ അതിക്രമിച്ചുകയറി പ്രധാനാദ്ധ്യാപകയെ മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ കോഴിക്കുന്നത്ത് കെ.എച്ച്.എം.എൽ.പി സ്കൂളിലാണ് സംഭവം നടന്നത്.സ്കൂൾ പ്രഥമാദ്ധ്യാപിക ഗീതാ രാജാണ് മർദ്ദനമേറ്റതായി കാണിച്ച് പൊലീസിന് പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശ വാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് 3.45 ഓടെ പി.ടി.എ യോഗം നടക്കുന്ന ക്ളാസ് മുറിയിലേക്ക് അസഭ്യ വർഷവുമായി യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. പുറത്തു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇയൾ പോകാൻ കൂട്ടാക്കാതെ പ്രധാനാദ്ധ്യപികയോട് കയർക്കുകയും മർദ്ദിക്കകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
അറസ്റ്റിലായ വിഷ്ണു ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിയാണ്. ഇയാൾ അദ്ധ്യാപികയെ മർദ്ദിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
Location :
Pathanamthitta,Kerala
First Published :
August 15, 2024 6:19 PM IST