advertisement

'നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തി'; ഗണേഷ് കുമാർ എംഎല്‍എയുടെ സെക്രട്ടറിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

Last Updated:

നടൻ ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിലാണ് പ്രദീപ് കാസർകോട്ടെത്തിയത്.

കാസർഗോഡ് : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ് സാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാറിനെ ബേക്കൽ പോലീസ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടികാട്ടി നോട്ടീസ്  അയച്ചു. രണ്ടുദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. കൊല്ലം കോട്ടത്തല സ്വദേശി പ്രദീപ് കുമാറിനെ പ്രതി ചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ റിപ്പോർട്ട്  നൽകിയിരുന്നു. നടൻ ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിലാണ് പ്രദീപ് കാസർകോട്ടെത്തിയത്.
2020 ജനുവരി 24നാണ് പ്രദീപ് കുമാർ  ബേക്കലിൽ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർഗോഡ് നഗരത്തിലെ  ജ്വല്ലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോൺ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങൾക്കുശേഷം സെപ്റ്റംബറിലാണ് ഭീഷണിക്കത്തുകൾ ലഭിക്കുന്നത്.
വിപിന്റെ പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ് ഒന്നരമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രദീപാണ് സ്വാധീനിക്കാൻ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസിനു തെളിവായി.
advertisement
നടിയെ ആക്രമിച്ച കേസിൽ കൊട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി  ജയിലിൽനിന്ന് കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയിൽ വിപിൻ നൽകുന്ന മൊഴികൾ നിർണായകമാകും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തി'; ഗണേഷ് കുമാർ എംഎല്‍എയുടെ സെക്രട്ടറിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
Next Article
advertisement
കണ്ണൂരിൽ മാത്രമല്ല, കോന്നിയിലും വിസ്മയം; മത്സരിക്കാനില്ലെന്ന പോസ്റ്റ് അടൂർ പ്രകാശ് പിൻവലിച്ചു
കണ്ണൂരിൽ മാത്രമല്ല, കോന്നിയിലും വിസ്മയം; മത്സരിക്കാനില്ലെന്ന പോസ്റ്റ് അടൂർ പ്രകാശ് പിൻവലിച്ചു
  • അടൂർ പ്രകാശ് മത്സരിക്കാനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതോടെ അഭ്യൂഹങ്ങൾ ശക്തമായി

  • പാർട്ടി നിർദേശം അനുസരിക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റാണ് പിൻവലിച്ചത്

  • കോന്നിയിൽ മത്സരിക്കാൻ അനുമതി ലഭിക്കുമെന്ന അഭ്യൂഹം പാർട്ടി തീരുമാനം സംബന്ധിച്ച് ഉയർന്നു

View All
advertisement