നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Actor Assault Case | നടിയെ ആക്രമിച്ച കേസ്; വിചാരണ പുനഃരാരംഭിച്ചു

  Actor Assault Case | നടിയെ ആക്രമിച്ച കേസ്; വിചാരണ പുനഃരാരംഭിച്ചു

  മൂന്ന് മാസത്തിലേറെയായി വിചാരണ നിർത്തിവച്ചിരിക്കുകയായിരുന്നു

  ദിലീപ്

  ദിലീപ്

  • Share this:
  കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ വിചാരണ പുനരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടക്കുന്നത്. മൂന്ന് മാസത്തിലേറെയായി വിചാരണ നിർത്തിവച്ചിരിക്കുകയായിരുന്നു.

  കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു കേസിന്റെ വിചാരണ മുടങ്ങിയിരുന്നത്. മാർച്ച് 24നായിരുന്നു അവസാനമായി വിചാരണ നടന്നത്. മൂന്ന് മാസത്തിന് ശേഷം വിചാരണ വീണ്ടും തുടങ്ങി. നടിയുടെ പ്രോസിക്യൂഷൻ വിസ്താരം നടന്നിരുന്നു. ഇതിന് ശേഷമാണ് ക്രോസ് വിസ്താരം. ദിലീപിന്റെ അഭിഭാഷകൻ നടിയെ വിസ്തരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായില്ല.

  TRENDING:ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്; കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ [NEWS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]

  നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിന് ശേഷം നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിൻ്റെ തിയതിയും നിശ്ചയിക്കാനുണ്ട്. കേസിൻ്റെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം.
  Published by:user_57
  First published:
  )}