advertisement

സോളാർ തട്ടിപ്പ്: സരിത നായർക്കെതിരെ 3 കേസുകളിൽ കൂടി വാറന്റ്

Last Updated:

ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേട്ട് കോടതികളാണ് വിവിധ കേസുകളിൽ സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചത്.

കോഴിക്കോട്:  സോളാർ തട്ടിപ്പുകേസിൽ  റിമാൻഡിൽ കഴിയുന്ന സരിത എസ്.നായർക്കെതിരെ മൂന്നു കേസുകളിൽ കൂടി അറസ്റ്റ് വാറന്റ്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേട്ട്  കോടതികളാണ് വിവിധ കേസുകളിൽ സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചത്. സോളാർ പാനൽ സ്ഥാപിച്ചു നൽകാമെന്ന വാഗ്ദാനം നൽകി ചാലക്കുടി സ്വദേശി ചിറപ്പണത്ത് പോളിനെ  രണ്ടു ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന  കേസിലും കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി ആർ.എസ്.ജമിനിഷബീവിക്ക് ചെക്ക് നൽകി 3.80 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിയെന്ന കേസിലും ആലുവയിലെ സോളർ തട്ടിപ്പുകേസിലുമാണ് കോടതികൾ വാറന്റ് പുറപ്പെടുവിച്ചത്.
ആലുവ, ചാലക്കുടി കോടതികളിൽ നിന്നുള്ള വാറന്റ് സരിത റിമാൻഡിൽ കഴിയുന്ന കണ്ണൂർ വനിതാ സിഎഫ്എൽടിസിയിൽ ലഭിച്ചു.  നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ കഴിഞ്ഞ ദിവസം സരിതയുടെ അറസ്റ്റ് നെയ്യാറ്റിൻകര പൊലീസ് കണ്ണൂരിലെത്തി രേഖപ്പെടുത്തിയിരുന്നു.
advertisement
കോഴിക്കോട്ടെ സോളർ തട്ടിപ്പ് കേസിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് സരിത എസ്. നായരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാ  കേസുകളിലും ജാമ്യമെടുത്ത ശേഷമേ സരിതയ്ക്ക് ഇനി പുറത്തിറങ്ങാനാകൂ.
സോളാര്‍ തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്തത്. ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്ത കോഴിക്കോട് കസബ പൊലീസ് ഉച്ചയോടെ അവരെ കോടതിയില്‍ ഹാജരാക്കി. നിരവധി കോടതികള്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിതയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
advertisement
സോളാർ പാനൽ വെയ്ക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്നയാളിൽനിന്ന് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അനാരോഗ്യം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തുടർച്ചയായി കോടതിയെ അറിയിച്ചിരുന്നത്. നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
advertisement
കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദിന്റെ കയ്യില്‍നിന്ന് പണം തട്ടിയെന്ന  കേസില്‍ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. വിവിധ ജില്ലകളില്‍ സോളാറിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുള്‍ മജീദ് കേസുമായി മുന്നോട്ടുപോയി.
2018ല്‍ വിചാരണ പൂര്‍ത്തിയായി. ജഡ്ജി സ്ഥലം മാറിയതിനെത്തുടര്‍ന്ന് പുതിയ ജഡ്ജി വീണ്ടും കേസില്‍ വാദം കേട്ടു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് സരിത കോടതിയില്‍ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പുറത്ത് ഒത്തു തീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതിക്കാരന്‍ വഴങ്ങിയില്ല.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സോളാർ തട്ടിപ്പ്: സരിത നായർക്കെതിരെ 3 കേസുകളിൽ കൂടി വാറന്റ്
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement