advertisement

അഖിലിനെ കുത്തിയ SFI നേതാക്കള്‍ കൂട്ടത്തോടെ PSC റാങ്ക് പട്ടികയില്‍; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Last Updated:

കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പി.എസ്.എസി പുറത്തിറക്കിയ റാങ്ക് പട്ടികയിലാണ് എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: പാട്ടുപാടിയതിന് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയായ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടംനേടിയതില്‍ ദുരൂഹതയുണ്ടോയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു. കാസര്‍കോട് ജില്ലയില്‍ അപേക്ഷിച്ചവർക്ക് തിരുവനന്തപുരത്ത് പരീക്ഷ എഴുതാന്‍ അനധികൃതമായി സൗകര്യം ഒരുക്കിക്കൊടുത്തെന്ന ആക്ഷേപമാണ് അന്വേഷിക്കുന്നത്.
കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പി.എസ്.എസി പുറത്തിറക്കിയ റാങ്ക് പട്ടികയിലാണ് എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍. ശിവരഞ്ജിത്തിനാണ് ഒന്നാം റാങ്ക്. മറ്റൊരു പ്രതിയായ എ.എന്‍. നസീമിന് ഇതേ പട്ടികയിൽ 28-ാം റാങ്കും. പട്ടികയിലെ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിരുവനന്തപുരത്ത്  ഇവര്‍ക്ക് പരീക്ഷ കേന്ദ്രം ഒരുക്കിയെന്നാണ് ആക്ഷേപം. ഇവര്‍ കോപ്പിയടിച്ചാണ് റാങ്കി പട്ടികയില്‍ കയറിപ്പറ്റിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇവരുടെ അപേക്ഷയും ഹാള്‍ ടിക്കറ്റും ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കും.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഖിലിനെ കുത്തിയ SFI നേതാക്കള്‍ കൂട്ടത്തോടെ PSC റാങ്ക് പട്ടികയില്‍; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
Next Article
advertisement
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
  • എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ലത്തീഫ്

  • ഫസൽ കൊല്ലപ്പെട്ടത് 2006ൽ, എസ്ഡിപിഐ രൂപീകരിച്ചത് 2009ൽ; ഫസലുമായി പാർട്ടിക്ക് ബന്ധമില്ല

  • തലശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി എസ്ഡിപിഐക്ക് പ്രശ്‌നമോ ബന്ധമോ ഇല്ല

View All
advertisement