കായംകുളം MSM കോളേജ് വനിതാ ഹോസ്റ്റലിനകത്ത് രാത്രി കാലത്ത് അപരിചിതൻ; ഭയന്ന് വിറച്ച് വിദ്യാർത്ഥിനികൾ

Last Updated:

ഭയന്ന് വിറച്ചുപോയ പെൺകുട്ടി പിന്നീട് മുറിയിലേക്ക് എത്തിയപ്പോൾ ഉറങ്ങികിടക്കുന്ന സഹപാഠിയെ നോക്കി നിൽക്കുന്ന ഇയാളെ വിണ്ടും കണ്ടു....

രാത്രി ആലപ്പുഴ കായംകുളം MSM കോളേജിൽ വനിതാ ഹോസ്റ്റലിനകത്തു പ്രവേശിച്ച അപരിചിതനെ കണ്ട് ഭയന്ന് വിറച്ച വിദ്യാർത്ഥിനികൾ പോലീസിനും മാനേജ്മെന്റിനും പരാതി നൽകിയിട്ടും തുടർച്ചായി നാലാം ദിവസവും അപരിചിതൻ കോളേജ് ഹോസ്റ്റലിൽ എത്തി .ഉറങ്ങാൻ പോലുമാകാതെ ഭയപ്പാടിൽ ആണെന്ന് പെൺകുട്ടികൾ ന്യൂസ് 18നോട് പറഞ്ഞു. ഭയവും ഉറക്കക്ഷീണവും മൂലം മൂന്ന് വിദ്യാർത്ഥികൾക്ക് കോളേജിൽ ബോധക്ഷയം ഉണ്ടായി.
കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെ ആണ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ശുചിമുറിയുടെ ഉള്ളിൽ അപരിചിതനെ കാണുന്നത് . ഭയന്ന് വിറച്ചുപോയ പെൺകുട്ടി പിന്നീട് മുറിയിലേക്ക് എത്തിയപ്പോൾ ഉറങ്ങികിടക്കുന്ന സഹപാഠിയെ നോക്കി നിൽക്കുന്ന ഇയാളെ വിണ്ടും കണ്ടു. തിരിഞ്ഞു നോക്കിയ അയാൾ രൂക്ഷമായി പിന്നിൽ നിൽക്കുന്ന തന്നെ നോക്കിയതായി അവൾ പറയുന്നു .ഒന്ന് നിലവിളിക്കാൻ പോലും ആകാത്തവിധം ഭയന്ന അവസ്ഥ ആയിരുന്നു. പിന്നീട് ധൈര്യം സംഭരിച്ചു അലറി വിളിക്കുകയായിരുന്നു .. കുട്ടികൾ പറയുന്നത് സത്യമാണെന്നു cctv ദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.
advertisement
ALSO READ:'യു.കെ.യിലെ ഡോക്ടറാണ്, ഗിഫ്റ്റയച്ചിട്ടുണ്ട്', വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ കോഴിക്കോട്ടെ യുവതിക്ക് നഷ്ടപ്പെട്ടത് 1.35 ലക്ഷം
സംഭവം നടക്കുമ്പോൾ 80ലേറെ വിദ്യാർത്ഥിനികൾ ഉള്ള MSM കോളേജ് ഹോസ്റ്റലിൽ ഒരു സെക്യുരിറ്റി ജീവനക്കാരൻ പോലും ഇല്ലായിരുന്നു .ആകെ ഉണ്ടായിരുന്നത് കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുന്ന തങ്കമണി എന്ന സ്ത്രീ മാത്രം .. ഗുരുതര വിഷയം മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഗൗരവത്തിൽ കണ്ടില്ലെന്ന് വിദ്യാർത്ഥിനികൾ കുറ്റപ്പെടുത്തി.. തുടർന്നുള്ള ദിവസങ്ങളിലും സംഭവങ്ങൾ അവർത്തിക്കപ്പെട്ടു.  കാല്പാടുകൾ സാഹിതമുള്ള ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ന്യൂസ് 18 നോട് പങ്കുവെച്ചു.
advertisement
തുടർച്ചയായി 4 ദിവസം ശല്യം തുടർന്നതോടെ തുടർന്നതോടെ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ ആയി വിദ്യാർത്ഥിനികൾ രാത്രി മുഴുവൻ വടിയും മറ്റുമായി ഉറങ്ങാതെ കാത്തിരുന്നു. കോളേജിൽ എത്തി പ്രിൻസിപ്പൽ മുഹമ്മദ് താഹയെ വിവരം അറിയിക്കുന്നതിനിടയിൽ തന്നെ രണ്ട്‌ കുട്ടികൾ ബോധക്ഷയത്താൽ വീണു. വ്യാപക പരാതി ഉയർത്തിയതിനെ തുടർന്നാണ് കോളേജ് മാനേജ്മെന്റ് ഗൗരവത്തോടെ വിഷയം കണ്ടു തുടങ്ങിയത് കായംകുളം DYSP യുടെ നേതൃത്വത്തിൽ ഉള്ള സംഘം കോളേജിൽ എത്തി പരിശോധിച്ചു .സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
മലയാളം വാർത്തകൾ/ വാർത്ത/Crime/
കായംകുളം MSM കോളേജ് വനിതാ ഹോസ്റ്റലിനകത്ത് രാത്രി കാലത്ത് അപരിചിതൻ; ഭയന്ന് വിറച്ച് വിദ്യാർത്ഥിനികൾ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement