നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Kerala Gold Smuggling | സ്വപ്ന സുരേഷിന്റെ ബിസിനസ് പങ്കാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ

  Kerala Gold Smuggling | സ്വപ്ന സുരേഷിന്റെ ബിസിനസ് പങ്കാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ

  'കാർബണ്‍ ഡോക്ടർ' എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായർ ഒളിവിലാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 'കാർബണ്‍ ഡോക്ടർ' എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായർ ഒളിവിലാണ്. രണ്ടുപേർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ്. സന്ദീപിന്റെ ഭാര്യയെ നെടുമങ്ങാട് നിന്നാണ് കസ്റ്റിഡിയിലെടുത്തത്.

   സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്.

   സ്വർണക്കടത്ത് കേസ് പുറത്തുവന്ന ശേഷം സന്ദീപ് നായര്‍ ഒളിവിലാണെന്നാണ് വിവരം. സ്ഥാപനത്തിലേക്ക് വന്നിട്ടില്ലെന്ന് മാത്രമല്ല, ഫോണ്‍ ഓഫാണ്. ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സന്ദീപ് എവിടെയാണെന്ന് അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന സംശയം ശക്തമാവുകയാണ്.

   TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]

   ഇതിനിടെ സ്വപ്ന സുരേഷ് താമസിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാർ ഹോട്ടലിൽ രാത്രി വൈകി പൊലീസ് പരിശോധന നടത്തി. സ്വപ്ന എത്തിയെന്ന പ്രചാരണത്തെത്തുടർന്ന് തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു.

   2019 ഡിസംബര്‍ 31നാണ് കാര്‍ബൺ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ  ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്ക‌ർ തള്ളിക്കളയുകയും ചെയ്തിരുന്നത്.
   Published by:Rajesh V
   First published:
   )}