വിവാഹത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ചു പ്രതികാരം ചെയ്ത യുവതി അറസ്റ്റിൽ
- Published by:Arun krishna
- news18-malayalam
Last Updated:
തന്നെ വഞ്ചിച്ച് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയത്തിനൊരുങ്ങിയതിലാണ് കാമുകന് മേൽ എണ്ണയൊഴിച്ചെന്ന് മീനാദേവി പറഞ്ഞു
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകന്‍റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച യുവതി പിടിയില്‍. തമിഴ്നാട് ഈറോഡ് സ്വദേശി മീനാദേവിയാണ് ഇരുപത്തിയെഴുകാരനായ കാമുകന്‍ കാര്‍ത്തിയോട് പ്രതികാരം ചെയ്തത്. മുഖത്തും കൈകളിലും മാരകമായി പൊള്ളലേറ്റ കാര്‍ത്തി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ബന്ധുക്കളാണ്.
പെരുന്തുറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജാേലിചെയ്യുന്ന കാർത്തി മീനയുമായി കുറച്ചുനാൾ മുമ്പാണ് പ്രണയത്തിലായത്. വിവാഹം കഴിക്കാമെന്ന് കാർത്തി വാക്കുതന്നിരുന്നു എന്നാണ് മീനാദേവി പറയുന്നത്. ഇതിനിടെ മറ്റൊരു യുവതിയുമായി കാർത്തിയുടെ വിവാഹം ഉറപ്പിച്ചു. പിന്നാലെ വീടിന് സമീപത്തുവച്ച് ഇതിനെക്കുറിച്ച് മീനാദേവി കാർത്തിയോട‌് ചോദിച്ചു.
ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ കാർത്തി ശ്രമിച്ചെങ്കിലും മീനാദേവി വിട്ടുകൊടുത്തില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കം മൂര്‍ച്ഛിച്ചതോടെ മീനാദേവി തിളച്ച എണ്ണ കാർത്തിയുടെ ശരീരത്തിലൊഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് കാര്‍ത്തിയെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മീനാദേവിയെ പൊലീസ് അറസ്റ്റുചെയ്തു.താൻ കാമുകന് മേൽ എണ്ണയൊഴിച്ചെന്ന് മീനാദേവി സമ്മതിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു
Location :
Erode,Erode,Tamil Nadu
First Published :
Mar 12, 2023 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ചു പ്രതികാരം ചെയ്ത യുവതി അറസ്റ്റിൽ










