ഏഴിന്റെ ഗുണനപട്ടിക ചൊല്ലിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍
- Published by:meera_57
- news18-malayalam
Last Updated:
കുട്ടിയുടെ പിതാവ് പ്രമോദ് നല്‍കിയ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്
ഏഴിന്റെ ഗുണനപട്ടിക ചൊല്ലാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ടോര്‍ഡ ഗ്രാമവാസിയായ അധ്യാപകന്‍ അശോകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവ് പ്രമോദ് നല്‍കിയ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ മടങ്ങിയെത്തിയ എട്ടുവയസ്സുകാരനായ മകന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റ് ചതഞ്ഞ പാടുകളായിരുന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പിതാവ് ആരോപിച്ചു.
ഏഴിന്റെ പട്ടിക ചൊല്ലാന്‍ അശോക് കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍, പട്ടിക ചൊല്ലാന്‍ മകന് കഴിഞ്ഞില്ല. തുടര്‍ന്ന് അധ്യാപകന്‍ കുട്ടിയെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ''സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് എന്നോട് വിവരിച്ചു. കുട്ടിയുടെ പിറകില്‍ മുഴുവന്‍ തല്ലിച്ചതച്ച പാടുകളായിരുന്നു. അശോകിനോട് ഇതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അയാള്‍ എന്നെ അടിക്കുകയും ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'', പ്രമോദ് പോലീസിനോട് പറഞ്ഞു. മുറിവേല്‍പ്പിക്കല്‍, ബോധപൂര്‍വം അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അശോകിനെ അറസ്റ്റു ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
advertisement
Summary: A teacher in Uttar Pradesh got arrested for beating up a second standard student who failed at remembering the multiplication table of seven. The arrest was made after father of the child filed complaint to the police
Location :
Thiruvananthapuram,Kerala
First Published :
September 03, 2024 9:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴിന്റെ ഗുണനപട്ടിക ചൊല്ലിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍