ബൈക്കിൽ ലിഫ്റ്റ് ചോദിച്ച 11കാരനെ പീഡിപ്പിച്ച ക്ഷേത്രപൂജാരി പിടിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി
കൊല്ലം: കടയ്ക്കലിൽ ആറാം ക്ലാസ് ക്ലാസ് വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി പിടിയിൽ. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27നാണ് സംഭവം.
കടയ്ക്കലിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയായ മണിലാൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്നായിരുന്നു പീഡനം.
advertisement
തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പതിനൊന്നുകാരനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന മണിലാലിനെ ഇന്നലെ പിടികൂടുകയായിരുന്നു. ഇയാൾ ഇതിനു മുന്‍പും സമാന കേസുകളിൽ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Location :
First Published :
October 10, 2022 1:30 PM IST