താമരശ്ശേരി ഷഹബാസ് വധം; കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കുന്നതിന് പൊലീസ് നിയമോപദേശം തേടും; മെയ് അവസാനത്തോടെ കുറ്റപത്രം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഷഹബാസിനെ അക്രമിക്കാൻ ആഹ്വാനം ചെയ്തതിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം
താമരശ്ശേരി ഷഹബാസ് വധക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കുന്നതിന് പൊലീസ് നിയമോപദേശം തേടും. ഷഹബാസിനെ അക്രമിക്കാൻ ആഹ്വാനം ചെയ്തതിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടാനുള്ള നീക്കം നടത്തുന്നത്. മുതിർന്നവർക്കി കൊലപാതകത്തിലുള്ള പങ്കില്ലെന്ന് തെളിവില്ലെന്ന് പൊലീസ് അറിയിച്ചു.
ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായിട്ടുള്ള ആറ് വിദ്യാർത്ഥികളെ നിലവിൽ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. എളേറ്റില്‍ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഷഹബാസിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.സ്വകാര്യ ട്യൂഷൻ സെന്‍ററിലെ യാത്രയയപ്പ് പരിപാടിയെത്തുടർന്നാണ് സംഘര്‍ഷമുണ്ടായത്. വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്.ഫെബ്രുവരി 28നാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവെ മാർച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്.
advertisement
ആരോപണവിധേയരായ വിദ്യാർഥികൾക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കുമെന്നിരിക്കെ മെയ് അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ആലോചന. അക്രമത്തിന്റെ നിരവി സിസിടിവി ദൃശ്യങ്ങളും കുറ്റാരോപിതരായ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മൊബൈൽ ഫോണുകളും അവയി നിന്നയച്ച സന്ദേശങ്ങളും പൊലീസ് ശേഖരിച്ചി്ടണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമിന്റെനിന്നും തെളിവു ശേഖരിക്കാനായി മെറ്റ' പ്ലാറ്റ്ഫോമിനോടുതേടിയ ഡിജിറ്റല്‍തെളിവുകള്‍ ഇതുവരെ പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉ്ദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Location :
Kozhikode,Kerala
First Published :
April 20, 2025 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
താമരശ്ശേരി ഷഹബാസ് വധം; കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കുന്നതിന് പൊലീസ് നിയമോപദേശം തേടും; മെയ് അവസാനത്തോടെ കുറ്റപത്രം