പീഡന ആരോപണം: പ്രമുഖ മുസ്ലിം മതപണ്ഡിതനെ പുറത്താക്കി

Last Updated:

കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹിയും പ്രമുഖ പ്രഭാഷകനും ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമാണ് പുറത്തായത്

തിരുവനന്തപുരം: പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് പ്രമുഖ മുസ്ലിം മതപണ്ഡിതനെ പള്ളിയിൽ നിന്നും പണ്ഡിതസഭയിൽ നിന്നും പുറത്താക്കി. കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹിയും പ്രമുഖ പ്രഭാഷകനും ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമാണ് പുറത്തായത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇദ്ദേഹം ഒരു സംഘടനയുടെ പ്രചാരകനുമാണ്.
രണ്ട് ദിവസം മുൻപ് ഉച്ചസമയത്ത് ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിലുള്ള പ്രദേശത്ത് സ്കൂളിൽ നിന്നും മടങ്ങി വന്നിരുന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവച്ചുവെങ്കിലും മൗലവി വിദ്യാർത്ഥിയുമായി കടക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൗലവിയുടെ പ്രവർത്തിയിൽ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് പുറത്താക്കൽ നടപടി. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉൾപ്പെടെയുള്ള പള്ളികളിൽ മൗലവി ചീഫ് ഇമാമായി പ്രവർത്തിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പീഡന ആരോപണം: പ്രമുഖ മുസ്ലിം മതപണ്ഡിതനെ പുറത്താക്കി
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement