പതിനഞ്ചുകാരിയെ മൂന്നു വർഷം ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് ജാമ്യം നിഷേധിച്ചു പോക്സോ കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
2018 ജൂണ്‍ മുതല്‍ 2021 ജനുവരി 18 വരെയുള്ള വിവിധ ദിവസങ്ങളില്‍ മരുതക്കടവ് സ്വദേശിനിയായ ബാലികയെ രണ്ടാനച്ഛന്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാന്ച്ഛന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ജനുവരി 20ന് നാടു വിട്ടതായും പരാതിയിൽ പറയുന്നു.
മലപ്പുറം: പതിനഞ്ചുകാരിയെ മൂന്നു വര്‍ഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ പോക്‌സോ പ്രത്യേക കോടതി തള്ളി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ അവസാനം നാടു വിട്ടുപോകേണ്ടിവ വന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. പ്രതിയുടെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ് പരാതിക്കാരി. 2018 ജൂണ്‍ മുതല്‍ 2021 ജനുവരി 18 വരെയുള്ള വിവിധ ദിവസങ്ങളില്‍ മരുതക്കടവ് സ്വദേശിനിയായ ബാലികയെ രണ്ടാനച്ഛന്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാന്ച്ഛന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ജനുവരി 20ന് നാടു വിട്ടതായും പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാനച്ഛൻ നൽകിയ പരാതിയില്‍ വഴിക്കടവ് പൊലീസ് കേസ്സെടുത്തിരുന്നു. ഇതിനിടെ കുട്ടിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തു വന്നത്. വഴിക്കടവ് സി ഐ കെ രാജീവ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ എറണാകുളം കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപിച്ച മധ്യവയസ്കനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോത്താനിക്കാട് സ്വദേശിയായ പ്രതി നാല് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയിൽ ഉണ്ടായ അസ്വാഭാവിക മാറ്റത്തെ തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്.
advertisement
പോലീസ് കേസെടുത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതിയെ അടിമാലിക്ക് സമീപം ഇരുമ്പുലത്തിൽ നിന്നാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവിനെയാണ് ഇലവുതിട്ട പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
കുറച്ചു നാൾ മുമ്പാണ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി യുവാവ് അടുപ്പത്തിലാകുന്നത്. തുടർന്ന് നേരിൽ കാണാനായി പെൺകുട്ടിയെ വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ഷിതിൻ ഷിജു പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഇതിനു ശേഷം പെൺകുട്ടിയുമായി ഇയാൾ സംസാരിക്കാതെയായി. ഇതോടെയാണ് പെൺകുട്ടി സംഭവം വീട്ടിൽ പറയുന്നത്. തുടർന്ന് വീട്ടുകാരുമൊത്ത് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ഇലവുംതിട്ട എസ്. എച്ച്. ഒ എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്തനംതിട്ടയിലെ ഒരു ഉത്സവ സ്ഥലത്ത് നിന്ന് ഷിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Location :
First Published :
April 17, 2021 11:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരിയെ മൂന്നു വർഷം ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് ജാമ്യം നിഷേധിച്ചു പോക്സോ കോടതി