പത്തനംതിട്ട: വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ആക്രമണത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാമോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ സുജിത്, ഭർത്താവ് സുജിത്, സഹോദരൻ അനു പി ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. ആറന്മുള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ പാലത്തിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തുകയായിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് സദാചാര ആക്രമണം ഉണ്ടായത്. റാന്നി വാഴക്കുന്നത്താണ് സംഭവം നടന്നത്. കാറിന് വഴി കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
Also Read- തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ്
മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും വാഴക്കുന്നത്തെ അക്വഡേറ്റ് പാലത്തിൽ ഒരുമിച്ച് ഇരുന്നത് ചോദ്യം ചെയ്ത് മർദിച്ചുവെന്ന് കാട്ടി കുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവരാണ് പരാതി നൽകിയത്. പാലത്തിൽ നിന്നും തള്ളിത്താഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ വെളിപ്പെടുത്തുന്നു.
Also Read- കരിപ്പൂരിൽ വീണ്ടും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ഇത്തവണ പിടിച്ചത് 108 പവൻ
വിദ്യാർത്ഥികള്‍ ആക്രമിച്ചെന്ന് കാണിച്ച് ഇവർ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അയിരൂര്‍ സ്വദേശികളാണ് അനുപമയും കുടുംബവും. പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
Also Read- അഞ്ഞൂറോളം കേസുകളുമായി കേരളത്തെ വിറപ്പിച്ച കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു പിടിയിൽ
വിദ്യാര്‍ത്ഥികൾ പകര്‍ത്തിയ മൊബൈൽ ദൃശ്യങ്ങൾ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനുപമയേയും ബന്ധുക്കളേയും തിരിച്ചറിഞ്ഞതും കേസിൽ പ്രതി ചേര്‍ത്തതും. അക്രമത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Moral policing, Pathanamthitta