നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് മൂന്നംഗ ചന്ദന മോഷണ സംഘം അറസ്റ്റിൽ; 50 കിലോ ചന്ദനമുട്ടി പിടികൂടി

  കോഴിക്കോട് മൂന്നംഗ ചന്ദന മോഷണ സംഘം അറസ്റ്റിൽ; 50 കിലോ ചന്ദനമുട്ടി പിടികൂടി

  50 കിലോ ചന്ദന മുട്ടികളും ചന്ദനക്കടത്തിനുപയോഗിച്ച ഓട്ടോറിക്ഷ, ജീപ്പ്, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: മൂന്നംഗ ചന്ദന മോഷണ സംഘത്തെ താമരശ്ശേരി ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തു. മാവൂര്‍ സ്വദേശികളായ ബഷീര്‍, അബ്ദുറഹിമാന്‍, അബ്ദുള്ള എന്നിവരാണ് പിടിയിലായത്. 50 കിലോ ചന്ദന മുട്ടിയും മൂന്ന് വാഹനങ്ങളും വനപാലകര്‍ പിടിച്ചെടുത്തു.

   മലബാര്‍ മേഖലയില്‍ വ്യാപകമായി സ്വകാര്യ ഭൂമിയില്‍ നിന്നും വനപ്രദേശത്തുനിന്നും ചന്ദന മരം മുറിച്ചു കടത്തുന്ന സംഘത്തിലെ മൂന്നുപേരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാഴൂര്‍ ചിറ്റാരിപിലാക്കില്‍ കള്ളിവളപ്പില്‍ അബ്ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയില്‍ ബഷീര്‍, ആക്കോട് വാഴയൂര്‍ കോണോത്ത് അബ്ദുള്ള എന്നിവരാണ് പിടിയിലായത്. 50 കിലോ ചന്ദന മുട്ടികളും ചന്ദനക്കടത്തിനുപയോഗിച്ച ഓട്ടോറിക്ഷ, ജീപ്പ്, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തു. വ്യാപകമായി ചന്ദന മോഷണം നടത്തുന്ന സംഘമാണ് പിടിയിലായതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓപീസര്‍ എം കെ രാജീവ്കുമാര്‍ പറഞ്ഞു.

   വയനാട് നിരവില്‍ പുഴ ഭാഗത്ത് ഒളിപ്പിച്ചു വെച്ച നിലയിലാണ് ജീപ്പ് കണ്ടെടുത്തത്. ഫോറസ്റ്റ് ഓഫീസര്‍മാരായ ടി ബിനീഷ് കുമാര്‍, പി ജിതേഷ്, എ പ്രസന്ന കുമാര്‍, ബി കെ പ്രവീണ്‍ കുമാര്‍, എം വിബീഷ്, ആര്‍ ആര്‍ ടി അംഗങ്ങളായ ഷബീര്‍, കരീം മുക്കം എന്നിവരടങ്ങിയ സംഘമാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ രാത്രിയോടെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കി. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

   കട്ടപ്പനയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

   ഇടുക്കി: കടപ്പനയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ബെജാമിൻ ബസ്കി ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപടികൾ ആരംഭിച്ചു. കട്ടപ്പന കാഞ്ചിയാറിന് സമീപം വെങ്ങാനൂർകടയിൽ സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലാണ് സംഭവം. ഇന്ന് രാവിലെ ഝാർഖണ്ഡിൽ നിന്ന് എത്തിയ അഞ്ചഗ സംഘത്തിലെ ഒരാളാണ് മരിച്ച ബെജാമിൻ ബസ്കി.

   Also Read- Horse hits car | കൊല്ലം ചവറയിൽ കാറിലിടിച്ച് പരിക്കേറ്റ കുതിര ചത്തു

   സംസ്ഥാനത്തിനു വെളിയിൽ നിന്ന് എത്തിയതിനാൽ ഇവരെ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഇരിക്കാനായി പ്രത്യേകം മുറി ഏർപ്പെടുത്തി കൊടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക്ക് പുറത്തിരുന്ന് ഉരുളകിഴങ്ങ് അരിയുന്നതിനിടെ ഇയാൾ കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തു മുറിച്ചതായി സമീപത്ത് പണി ചെയ്തിരുന്ന മറ്റൊരാൾ കണ്ടതായാണ് പോലീസ് നൽകുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

   കട്ടപ്പനയിലേക്കുള്ള യാത്രക്കിടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളുമായി ഇയാൾ ബസിൽ വഴക്കുണ്ടാക്കിയതായി പോലീസ് പറയുന്നുണ്ട്. മറ്റ് നാല് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
   Published by:Anuraj GR
   First published:
   )}