സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒടുവിൽ തമിഴ് നാട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്
സ്കൂൾ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി രണ്ടു വിവാഹം കഴിച്ചു ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ. തിരുവനന്തപുരം കരമന നീറമൺകര സ്വദേശിയായ മുത്തുകുമാർ എന്നയാളാണ് അറസ്റ്റിലായത്.
2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ ട്യൂഷൻ അധ്യാപകനായിരുന്ന പ്രതി ഒരു ദിവസം സ്കൂളിൽ ക്ളാസ് നടക്കുന്നതിനിടെ പെൺകുട്ടിയെ വിളിച്ചിറക്കി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുത്തുകുമാറിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടിയെങ്കിലും പിന്നീട് പ്രതി ഒളിവിൽ പോയി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ തമിഴ് നാട്ടിൽ എത്തുകയും ക്രിസ്തു മതം സ്വീകരിച്ച് സാം എന്ന പേരിൽ പാസ്റ്ററായി കഴിയുകയുമായിരുന്നു. ഇതിനിടയിൽ ഇയാൾ രണ്ട് തമിഴ്നാട് സ്വദേശിനികളെ വിവാഹം കഴിക്കുകയും ചെയ്തു. സ്വന്തമായി മൊബൈൽ നമ്പറോ ബാങ്ക് അക്കൌണ്ടോ മുത്തുകുമാറിനില്ലായിരുന്നു. ആരെങ്കിലുമായി ഫോണിൽ ബന്ധപ്പെടമെങ്കിൽ പബ്ളിക്ക് ബൂത്തുകളായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. ഇതിനിടെയിൽ ചില സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുത്തുകുമാറിന്റെ ബന്ധുക്കളെ നിരീക്ഷിക്കുകയും ഇയാൾ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിൽ ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസ് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുന്നതും. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.
Location :
New Delhi,Delhi
First Published :
November 06, 2025 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ


