പുതുവർഷ തലേന്ന് ആദിവാസി പെൺക്കുട്ടികൾക്ക് പീഡനം; വയനാട്ടിൽ രണ്ടു പേർ അറസ്റ്റിൽ
- Published by:user_49
Last Updated:
പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്
വയനാട്ടിൽ ആദിവാസി ബാലികമാരെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുതുവർഷ തലേന്ന് കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് ആദിവാസി ബാലികമാരെ വശീകരിച്ച് മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കളെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വയനാട് കമ്പളക്കാട് വെള്ളരിക്കാവിൽ വീട്ടിൽ മുഹമ്മദ് നൗഫൽ (18), കണിയാമ്പറ്റ കുന്നിൻക്കോണം വീട്ടിൽ ഷമീം (19) എന്നിവരെയാണ് പോക്സോ നിയമപ്രകാരവും, പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരവും അറസ്റ്റ് ചെയ്തത്. പുതുവർഷം ആഘോഷിക്കാനെന്ന വ്യാജേനെയാണ് ഇരു പെൺകുട്ടികളെയും മൈസൂരിലെ ലോഡ്ജിൽ കൊണ്ടു പോയത്.
ഇതിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഈ പെൺകുട്ടികളുടെ ഇളയ സഹോദരനും ഇവരോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വയനാട് എസ്.എം.എസ് ആണ് കേസന്വേഷിക്കുന്നത്. എസ്.എം.എസ് ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി രജികുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Location :
First Published :
January 02, 2021 9:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുവർഷ തലേന്ന് ആദിവാസി പെൺക്കുട്ടികൾക്ക് പീഡനം; വയനാട്ടിൽ രണ്ടു പേർ അറസ്റ്റിൽ