KSRTC ബസിന്റെ ബ്രേക്ക് ലൈറ്റ് കത്തിയില്ല; ഡ്രൈവറെ സ്റ്റാൻഡിൽ കയറി തല്ലി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കെഎസ്ആർടിസി ബസ് ബ്രേക്ക് ലൈറ്റ് കത്താതിനെ തുടർന്ന് ബസ് നിര്‍ത്തിയപ്പോൾ ലോറിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം ഉണ്ടായി.
കാസർകോട്: കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് ലൈറ്റ് കത്തിയില്ലെന്ന് പറഞ്ഞ് ഡ്രൈവറെ സ്റ്റാൻഡിൽ കയറി തല്ലിയ രണ്ടു പേർ പിടിയിൽ. കുടിവെള്ള വിതരണ കമ്പനി ലോറി ജീവനക്കാരാണ് പിടിയിലായത്. ലോറി ഡ്രൈവർ സവാദ്, ക്ലീനർ കെപി സിദ്ദിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം.
മയ്യിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് ലോറിയില്‍ കുടിവെള്ള കുപ്പികളുമായി പോവുകയായിരുന്നു. ഇവർക്ക് മുൻപിലായുണ്ടായിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്ക് ലൈറ്റ് കത്താതിനെ തുടർന്ന് ബസ് നിര്‍ത്തിയപ്പോൾ ലോറിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം ഉണ്ടായി.
ഇതിന്‍റെ പേരിൽ കെഎസ്ആർടിസി ഡ്രൈവറായ സുരേഷ് ബാബുവുമായി വാക്കുതർക്കം ഉണ്ടായിരുന്നു. പിന്നീട് രാവിലെ 6.30 ഓടെ കെഎസ്ആർടിസി ബസ് തളിപ്പറമ്പ് സ്റ്റാൻഡിൽ എത്തിയപ്പോൾ പിന്നാലെ ലോറിയുമായി എത്തിയ ഇവര്‍ സുരേഷ് ബാബുവുമായി വീണ്ടും തര്‍ക്കമുണ്ടായി.
advertisement
തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് സുരേഷ് ബാബുവിനെ മർദിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരാതിയിൽ സിദ്ദിഖിനും സവാദിനും പൊലീസ് കേസെടുക്കുകയായിരുന്നു.
വീട്ടിലും കടയിലുമായി നാലു തവണ കള്ളൻ കയറി; പിപിഇ കിറ്റ് ധരിച്ച മോഷ്ടാവ് ലത്തീഫ് എന്ന കടയുടമയ്ക്ക് പിന്നാലെയുണ്ട്!
കോഴിക്കോട്: പിന്നാലെ തന്നെ കൂടിയ കള്ളനെക്കുറിച്ച് അത്ഭുതപ്പെടുകയാണ് വടകരയിലെ കേരള സ്റ്റേഷനറി ഉടമ കെ എം പി ലത്തീഫ്. കടയിലും വീട്ടിലുമായി രണ്ട് തവണ വീതമാണ് കള്ളൻ കയറിയത്. കഴിഞ്ഞ ദിവസം പുലർച്ചെയും മോഷ്ടാവ് എത്തി. സി.സി ടി വിയിൽ കള്ളൻ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
advertisement
വടകര ഒന്തം റോഡിലെ കേരള സ്റ്റേഷനറി ഉടമയാണ് കെ എം പി. ലത്തീഫ്. തുടർച്ചയായി നാലാം തവണ കടയിലും വീട്ടിലുമായി മോഷ്ടാവെത്തിയതോടെ ആശങ്കയോടൊപ്പം അതിശയപ്പെടുകയാണ് ലത്തീഫ്. കഴിഞ്ഞ ദിവസം പുലർച്ചെ കയറിയ കള്ളൻ പണവും വില കൂടിയ സിഗരറ്റുകളും സാധനങ്ങളും മോഷ്ടിച്ചു. ഒന്നര വർഷം മുമ്പ് ആദ്യ മോഷണത്തിൽ നാൽപതിനായിരം രൂപയാണ് നഷ്ടമായത്. കുറച്ച് ദിവസത്തിന് ശേഷം വീട്ടിൽ കയറിയ കള്ളൻ എൺപതിനായിരം രൂപയാണ് മോഷ്ടിച്ചത്.
advertisement
പിന്നീട് കള്ളൻ വീണ്ടും വീട്ടിൽ കയറി. വീട്ടുകാർ അറിഞ്ഞപ്പോൾ ഓടിപ്പോവുകയായിരുന്നു. ഇതിന് ശേഷം വീട്ടിലും കടയിലും സിസിടിവി ക്യാമറ ഘടിപ്പിച്ചു. ഇന്നലെ കള്ളൻ കയറിയ ദൃശ്യം സി.സി.ടി വി യിലുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചാണ് കഴിഞ്ഞ ദിവസം കള്ളൻ കയറിയത്. പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Location :
First Published :
July 27, 2022 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
KSRTC ബസിന്റെ ബ്രേക്ക് ലൈറ്റ് കത്തിയില്ല; ഡ്രൈവറെ സ്റ്റാൻഡിൽ കയറി തല്ലി


