Arrest | ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച; രണ്ടു പേർ പിടിയിൽ

Last Updated:

ഉള്‍റോഡുകളിലൂടെ കറങ്ങിനടന്ന് സ്ഥലം കണ്ടുവച്ച്  സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി

മലപ്പുറം: ബൈക്കില്‍ കറങ്ങിനടന്ന് തനിച്ച് നടന്നുപോകുന്ന വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ചനടത്തുന്ന രണ്ടുപേര്‍  പെരിന്തല്‍മണ്ണയില്‍ പിടിയില്‍. നിരവധി മാലമോഷണക്കേസുകളിലെ പ്രതി തൃശ്ശൂര്‍ വാടാനപ്പള്ളി മണലൂര്‍ സ്വദേശി  ചക്കമ്പില്‍ രാജു(46),കൂട്ടാളിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പുളിക്കല്‍ സജീവന്‍(49) എന്നിവരെയാണ്   പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ മോഷണ ക്കേസുകളും  സ്ത്രീകളുടെ മാലപൊട്ടിച്ച സംഭവങ്ങളും ഉണ്ടായതിനെ തുടര്‍ന്ന്  ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുനതിനായി  പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം  പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍  ,സി.ഐ. സി.അലവി , എസ്.ഐ.സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘവും  രൂപീകരിച്ചിരുന്നു. ഈ സംഘം നടത്തിയ  അന്വേഷണത്തിലാണ്  ബൈക്കില്‍ കറങ്ങിനടന്ന്  തനിച്ച് നടന്നുപോകുന്ന   വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്ന  പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്.
advertisement
തുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബൈക്ക് വാടകക്കെടുത്ത് വ്യാജനമ്പര്‍പ്ലേറ്റ് വച്ച് ആണ് കൃത്യം നടത്താറുള്ളത് എന്ന് മനസിലായി.  തൃശ്ശൂര്‍,മലപ്പുറം, ജില്ലകളിലെ ഉള്‍റോഡുകളിലൂടെ കറങ്ങിനടന്ന് സ്ഥലം കണ്ടുവച്ച്  സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി എന്നും അന്വേഷണത്തിന് വ്യക്തമായി കഴിഞ്ഞദിവസം മാല പൊട്ടിക്കുന്നതിനായി പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരുന്നവഴി പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് രണ്ടുപേരെയും ബൈക്ക് സഹിതം പിടികൂടുകയായിരുന്നു.
advertisement
കഴിഞ്ഞ ജൂണ്‍ 23 ന് വലമ്പൂരില്‍ വച്ച്  പ്രായമായ സ്ത്രീയുടെ  മാല പൊട്ടിച്ച് ഇവർ കവര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്  സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.  ഇത്തരം കേസുകളിലെ മുന്‍ പ്രതികളുടെ വിവരങ്ങള്‍ കൂടി ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ്  ബൈക്കുകളില്‍ കറങ്ങിനടന്ന്  സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്ന തൃശ്ശൂര്‍ വാടാനപ്പള്ളി കേന്ദ്രീകരിച്ചുള്ള പ്രതികളെ കുറിച്ച്  സൂചനലഭിക്കുന്നത്.      പ്രതികളെ സി.ഐ.സി.അലവി, എസ്.ഐ.സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍  കൂടുതല്‍ ചോദ്യം ചെയ്തതില്‍  തൃശ്ശൂര്‍ ജില്ലയില്‍ ചാലിശ്ശേരി, കാട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് സ്ത്രീകളുടെ മാലപൊട്ടിച്ച് കവര്‍ച്ച നടത്തിയതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. രാജുവിന്‍റെ പേരില്‍  തൃശ്ശൂര്‍ ജില്ലയില്‍ നിരവധി മാലപൊട്ടിക്കല്‍ കേസുകളുണ്ട്.
advertisement
സജീവനും അടിപിടി,കവര്‍ച്ച,തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. പ്രതികളെ കൂടുതല്‍  ചോദ്യം ചെയ്ത് വരികയാണെന്നും മറ്റു ജില്ലകളില്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് എന്നും പോലീസ് അറിയിച്ചു.  പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , സി.ഐ.സി.അലവി ,എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദ്, എസ് ഐ രാജീവന്‍,  പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്, ജയമണി, ഉല്ലാസ്, സജീര്‍,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു .
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച; രണ്ടു പേർ പിടിയിൽ
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement