ആള്‍ട്ടോ കാറില്‍ 36 ലിറ്റര്‍ മദ്യം കടത്തിയ രണ്ടുപേര്‍ പിടിയില്‍

Last Updated:

കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെ ആണ് ഇവരെ പിടികൂടിയത്.

കോഴിക്കോട്: ചില്ലറ വില്‍പനക്കായി ആള്‍ട്ടോ കാറില്‍ 36 ലിറ്റര്‍ മദ്യം കടത്തിയ രണ്ടുപേര്‍ പിടിയില്‍. പുതുപ്പാടി കാക്കവയല്‍ വയലപ്പിള്ളില്‍ വി.യു തോമസ് (67), കാരക്കുഴിയില്‍ ഷീബ (45) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വാങ്ങിയ 72 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇത്തരത്തിൽ വാങ്ങുന്ന മദ്യം ചില്ലറ വില്‍പന നടത്തുകയാണ്. കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെ ആണ് ഇവരെ പിടികൂടിയത്.
താമരശ്ശേരി സര്‍ക്കിള്‍ എക്‌സൈസ് അസി. ഇന്‍സ്‌പെപെക്ടര്‍ സി.സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ബിനീഷ് കുമാര്‍, ആരിഫ്, കെ.പി ഷിംല എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആള്‍ട്ടോ കാറില്‍ 36 ലിറ്റര്‍ മദ്യം കടത്തിയ രണ്ടുപേര്‍ പിടിയില്‍
Next Article
advertisement
നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ലെന്ന് കെ.സുരേന്ദ്രൻ
നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ലെന്ന് കെ.സുരേന്ദ്രൻ
  • നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി

  • ബിജെപി സമുദായിക സംഘടനകളോട് പ്രശ്നാധിഷ്ഠിതമായ നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും പറഞ്ഞു

  • കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം മറ്റ് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നു.

View All
advertisement