മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പിന്റെ കാറിനെ ആക്രമിച്ച 2 പേർ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവർ ആക്രമിക്കുകയായിരുന്നു
മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്‍റെ കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ
കഴിഞ്ഞദിവസം രാത്രി ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ പെരുമ്പാവൂരിൽ വച്ച് തട്ടിയതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് മൂവാറ്റുപുഴയിൽ വെള്ളൂർക്കുന്നം ഭാഗത്ത് വെച്ച് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരിൽ വച്ചുണ്ടായത് ചെറിയ അപകടമായതുകൊണ്ടു തന്നെ ബിഷപ്പ് പാലായിലേക്ക് യാത്ര തുടര്‍ന്നു.
എന്നാല്‍ ബിഷപ്പിന്റെ കാറിനെ ലോറി പിന്തുടർന്നു. മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവർ ആക്രമിക്കുകയായിരുന്നു. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
Location :
Muvattupuzha,Ernakulam,Kerala
First Published :
November 06, 2025 3:06 PM IST


