5 കോടിയോളം വില വരുന്ന തിമിംഗല ഛർദിയുമായി രണ്ടു പേർ കൊച്ചിയിൽ പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
8.7 കിലോ തിമിംഗല ഛര്‍ദി എന്നറിയപ്പെടുന്ന ആംബർഗ്രിസ് ആണ് ഇവരിൽ നിന്നും പിടികൂടിയത്
കൊച്ചി: അഞ്ച് കോടിയോളം രൂപ വിലവരുന്ന തിമിംഗല ഛർദിയുമായി രണ്ടുപേർ കൊച്ചിയിൽ അറസ്റ്റിൽ. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 8.7 കിലോ തിമിംഗല ഛര്‍ദി എന്നറിയപ്പെടുന്ന ആംബർഗ്രിസ് ആണ് പിടികൂടിയത്. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ അഞ്ച് കോടിയോളം രൂപ വില വരും.
വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വയറിനകത്ത് എത്തുന്ന കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്‌തുക്കളെ ആവരണം ചെയ്യാനാണ് തിമംഗലത്തിന്റെ ശരീരത്തില്‍ അംബര്‍ഗ്രീസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ആവരണം ചെയ്‌തു കഴിഞ്ഞാല്‍ ഛര്‍ദ്ദിച്ചു കളയും. കോടിക്കണക്കിന് രൂപയാണ് ഇതിന് അന്താരാഷ്ട്ര വിപണയിൽ വില. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കുന്നുവെന്നതാണ് വന്‍ വിലക്ക് കാരണം. കടലിലെ നിധിയെന്നാണ് അംബര്‍ഗ്രീസ് അറിയപ്പെടുന്നത്.
advertisement
ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.
തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ്. അധികമാവുന്ന ആംബര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തുവിടും. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം, ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്
Location :
Kochi,Ernakulam,Kerala
First Published :
October 22, 2023 3:04 PM IST