advertisement

പതിമൂന്നുകാരനെ പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ

Last Updated:
മലപ്പുറം: പതിമൂന്ന് കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പേരെ മലപ്പുറം
വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വാഴക്കാട് വെട്ടത്തൂര്‍ സ്വദേശികളായ പൂവാട്ടു പറമ്പില്‍ വാസുദേവന്‍, മാലശേരി കൃഷ്ണന്‍ കുട്ടി എന്നിവരെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തില്‍ പരിക്ക് പറ്റിയ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഡോക്ടറാണ് ചൈല്‍ഡ് ലൈനെ വിവരമറിയിച്ചത്. പരാതി ലഭിച്ച ഉടനെ തന്നെ വാഴക്കാട് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായി മൊഴിയെടുത്തു. പിന്നീടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
advertisement
നേരത്തെ തന്നെ പ്രതികളിലൊരാള്‍ക്കെതിരെ ആരോപണം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു്. കുട്ടിയെ പ്രലോഭിപ്പിച്ചാണ് കൃത്യം ചെയ്തത്. പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിമൂന്നുകാരനെ പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement