കഞ്ചാവ് കേസില്‍ ധർമടത്തെ സിപിഎം നേതാവിന്റെ മകനെ ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം ധര്‍മടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെയാണ് പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തത്
കൊച്ചി: കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവിന്റെ മകനെ ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ആയൂബ്, ജിജോ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സിപിഎം ധര്‍മടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെയാണ് പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തത്.
Also Read- വനിതാ എസ്.ഐയെ വിമർശിച്ച കാർട്ടൂണിന് അശ്ലീല കമന്‍റിട്ട അഞ്ച് പേർക്കെതിരെ കേസ്; കാർട്ടൂണിസ്റ്റിന്‍റെ പേരിലും കേസ്
കഞ്ചാവ് കേസിലെ കൂട്ടുപ്രതികളില്‍ ഒരാളായ യുവാവ് കൊച്ചിയില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഇവരെ പിടിക്കാന്‍ പോയത്. പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ യുവാവ് താന്‍ നിരപരാധിയാണെന്ന് പറയുകയും യുവാവും പൊലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് യുവാവിനെ മര്‍ദിക്കുകയും ചെയ്തു. പിന്നീടാണ് ഇദ്ദേഹം ധര്‍മടം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനാണെന്ന വിവരം അറിയുന്നത്.
advertisement
Also Read- വീട്ടില്‍ ബാര്‍ സൗകര്യങ്ങളൊരുക്കി രാപ്പകലില്ലാതെ മദ്യവിൽപന നടത്തിയ സ്ത്രീ പിടിയിൽ
സിപിഎം നേതാവ് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
Location :
Kochi,Ernakulam,Kerala
First Published :
October 11, 2023 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഞ്ചാവ് കേസില്‍ ധർമടത്തെ സിപിഎം നേതാവിന്റെ മകനെ ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ