കുടിവെള്ളം ചോദിച്ചെത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചു; ചോദ്യം ചെയ്ത മേട്രന് ആക്രമണം; 2 പേര്‍ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
പ്രതികൾ ജയകുമാരിയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തിരുന്നു. ഇതോടെ തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ചോദ്യം ചെയ്യാനെത്തിയ മേട്രന് നേരെ ആക്രമണം. സംഭവത്തില്‍ രണ്ടു പേർ പിടിയില്‍. കാരാളിക്കോണം സ്വദേശികളായ ശ്യാം, റിയാസ് എന്നിവരാണ് പിടിയിലായത്. കൊല്ലം ഇളമാട് മണിയൻമുക്കിലാണ് സംഭവം.
ശ്യാമിന്റെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെയാണ് അക്രമണം. ഇവിടെ എത്തിയ ഇവർ കുടിവെള്ളം ആവശ്യപ്പട്ടതോടെ വെളളം നൽക്കാതെ ഇറക്കി വിടുകയും അപമാനിക്കുകയും ആയിരുന്നു. ഇത് കണ്ട് അവിടെയെത്തിയ മേട്രൻ ജയകുമാരി ഇത് ചോദ്യം ചെയ്തിരുന്നു. അൽപ്പസമയത്തിന് ശേഷം മദ്യപിച്ച് എത്തിയ ശ്യാമും സുഹൃത്ത് റിയാസും ചേർന്ന് തൊഴിലാളികളെ അസഭ്യം പറയുകയായിരുന്നു.
തുടർന്ന് ജയകുമാരിയെ അക്രമിക്കുകയായിരുന്നു. പ്രതികൾ ജയകുമാരിയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തിരുന്നു. ഇതോടെ തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചടയമംഗലം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Location :
Malappuram,Malappuram,Kerala
First Published :
May 25, 2023 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടിവെള്ളം ചോദിച്ചെത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചു; ചോദ്യം ചെയ്ത മേട്രന് ആക്രമണം; 2 പേര്‍ അറസ്റ്റിൽ