വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഞ്ചുപേരെ കൊന്നത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്രിക കൊണ്ട് കുത്തിയും

Last Updated:

ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ ആക്രമിച്ചത്. മാതാവും മുത്തശ്ശിയും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയും പെൺസുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്. മാതാവ് ഷെമിയാണ് ഗുരുതരാവസ്ഥയിലുള്ളത്

News18
News18
‌തിരുവനന്തപുരം: വെഞ്ഞാറമൂട് ഉറ്റവരായ അഞ്ചുപേരെ 23കാരനായ യുവാവ് കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്രികകൊണ്ട് കുത്തിയും. ഉമ്മ ഉൾ‌പ്പെടെ ആറുപേരെ കൊലപ്പെടുത്തിയെന്നാണ് യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്. അഞ്ചുപേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. പ്രതി അഫാന്റെ ഉമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ ആക്രമിച്ചത്. മാതാവും മുത്തശ്ശിയും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയും പെൺസുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്. മാതാവ് ഷെമിയാണ് ഗുരുതരാവസ്ഥയിലുള്ളത്. പാങ്ങോടുള്ള മുത്തശ്ശി സൽമാബീവി (88), സഹോദരൻ അഫ്‌സാൻ (14), പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി.
advertisement
എസ് എൻ പുരം ചുള്ളാളത്ത് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു.
പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ്.മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്‌സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.
advertisement
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകിട്ട് 6.20നാണ് സ്റ്റേഷനിൽ എത്തിയത്. ഇയാൾ നൽകിയ വിവരമനുസരിച്ച് സ്വന്തം വീട്ടിൽ അനിയനെയും പെൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മാതാവിന് ജീവനുണ്ടായിരുന്നു.  പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈക‌ിട്ട് നാലു മണിയോടെയാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഞ്ചുപേരെ കൊന്നത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്രിക കൊണ്ട് കുത്തിയും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement