VSSC പരീക്ഷാ തട്ടിപ്പിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് ഹരിയാനയിൽ നിന്ന്; അന്വേഷണത്തിന് പ്രത്യേക സംഘം

Last Updated:

ഹെഡ് സെറ്റും ഫോണും ഉപയോഗിച്ച് പരീക്ഷ എഴുതാൻ ശ്രമമുണ്ടാകുമെന്നായിരുന്നു സന്ദേശം

പിടിയിലായ രണ്ടു പേർ
പിടിയിലായ രണ്ടു പേർ
തിരുവനന്തപുരം: വി.എസ്.സി.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസിന് രഹസ്യ സന്ദേശം ലഭിച്ചത് ഹരിയാനയിൽ നിന്ന്. ഹരിയാനയിൽ നിന്ന് ഫോൺകോളിലൂടെയാണ് തട്ടിപ്പിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹെഡ് സെറ്റും ഫോണും ഉപയോഗിച്ച് പരീക്ഷ എഴുതാൻ ശ്രമമുണ്ടാകുമെന്നായിരുന്നു സന്ദേശം.
കോച്ചിംഗ് സെന്ററുകളുടെ കിടമത്സരം രഹസ്യം ചോർത്തിയതെന്നാണ് നിഗമനം. സന്ദേശത്തെ തുടർന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഹരിയാന സ്വദേശികളെ പിടികൂടിയത്. സന്ദേശത്തിൽ പറഞ്ഞിരുന്നതു പോലെ, ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു.
Also Read- പിടിയിലായത് കൂലിക്ക് പരീക്ഷ എഴുതാനെത്തിയവർ; വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്
സുമിത് കുമാർ, സുനില്‍ എന്നീ അപേക്ഷകരുടെ പേരിൽ മറ്റ് രണ്ട് പേരാണ് പരീക്ഷ എഴുതാൻ എത്തിയത്. ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) രാജ്യവ്യാപകമായി നടത്തിയ പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്.
advertisement
Also Read- വി.എസ്.എസ്.സി പരീക്ഷയിൽ കോപ്പിയടിക്കു പുറമേ ആൾമാറാട്ടവും; പിടിയിലായവർ എത്തിയത് മറ്റ് രണ്ട് പേർക്കായി
പരീക്ഷ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചു. സൈബർ സെൽ ഡിവൈ.എസ്.പി കരുണാകരൻ പ്രത്യേക സംഘത്തലവൻ.
മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
സംഭവത്തിൽ പരീക്ഷ എഴുതിയ രണ്ട് പേർ ഉൾപ്പെടെ ആറ് പേരാണ് പിടിയിലായത്. ഇതിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
VSSC പരീക്ഷാ തട്ടിപ്പിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് ഹരിയാനയിൽ നിന്ന്; അന്വേഷണത്തിന് പ്രത്യേക സംഘം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement