മദ്യപിച്ചെത്തി വഴക്കിട്ട ഭർത്താവിനെ ഭാര്യ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു

Last Updated:

ഒന്നര വർഷമായി സാജുവും പ്രിയങ്കയും അകന്നു കഴിയുകയായിരുന്നു

കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. മാറ്റിടാംപാറ സ്വദേശി സാജു (ഷാജു-38) ആണ് മരിച്ചത്. സാജുവിന്റെ ഭാര്യ പ്രിയങ്കയെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Also Read- സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
മദ്യപിച്ചെത്തിയ സാജു പ്രിയങ്കയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ അടിപടിയുണ്ടായി. ഈ സമയം പ്രിയങ്ക സമീപത്തുണ്ടായിരുന്ന മൺവെട്ടിയെടുത്ത് സാജുവിനെ അടിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു വീണ സാജുവിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.
Also Read- അശ്വതി അച്ചു ‘ട്രാപ്പിൽ; പൊലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കി; തട്ടിപ്പിന് മറ്റു പെണ്‍കുട്ടികളുടെ ചിത്രങ്ങളും
ഒന്നര വർഷമായി സാജുവും പ്രിയങ്കയും അകന്നു കഴിയുകയാണ്. വാടകവീട്ടിലായിരുന്നു പ്രിയങ്ക താമസിക്കുന്നത്. ഹോം നഴ്സായി ജോലി ചെയ്യുകയാണ് പ്രിയങ്ക. പ്രിയങ്ക താമസിക്കുന്ന വീട്ടിൽ സാജു സ്ഥിരമായി വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് അറിയുന്നത്. ഇതിനെ തുടർന്ന് ഒന്നര വർഷത്തിനിടയിൽ പ്രിയങ്ക നിരവധി വാടക വീടുകൾ മാറി താമസിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ചെത്തി വഴക്കിട്ട ഭർത്താവിനെ ഭാര്യ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement