• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | മകളുടെ സുഹൃത്തുക്കളെ കൂട്ടിയെത്തി ഭര്‍ത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: യുവതി അറസ്റ്റില്‍

Arrest | മകളുടെ സുഹൃത്തുക്കളെ കൂട്ടിയെത്തി ഭര്‍ത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: യുവതി അറസ്റ്റില്‍

ജസ്റ്റസുമായി പിണങ്ങി മാറി താമസിക്കുന്ന ഭാര്യ സുനിത, രണ്ട് പെൺമക്കൾ, മരുമകൻ എന്നിവർ‌ അടക്കം 11 പേരാണ് പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടിൽ എത്തിയത്. വീട്ടിൽ കയറുന്നതിന് കോടതി ഉത്തരവ് ഉണ്ടായതിനാൽ പാറശാല പൊലീസും ഒപ്പം എത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: കോടതി ഉത്തരവിനെത്തുടർന്ന് വീട്ടിലെത്തിയ ഭാര്യയും മക്കളും അടങ്ങുന്ന സംഘം ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ സുനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല മരിയാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) ഭാര്യ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്നലെ വൈകിട്ട് 3.15 ടെയായിരുന്നു സംഭവം. ജസ്റ്റസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി ജസ്റ്റസും സുനിതയും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

  ജസ്റ്റസുമായി പിണങ്ങി മാറി താമസിക്കുന്ന ഭാര്യ സുനിത, രണ്ട് പെൺമക്കൾ, മരുമകൻ എന്നിവർ‌ അടക്കം 11 പേരാണ് പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടിൽ എത്തിയത്. വീട്ടിൽ കയറുന്നതിന് കോടതി ഉത്തരവ് ഉണ്ടായതിനാൽ പാറശാല പൊലീസും ഒപ്പം എത്തുകയായിരുന്നു. ഈ സമയം ജസ്റ്റസ് വീട്ടിൽ ഇല്ലായിരുന്നു. ഇവർ കയറിയതോടെ പ്രശ്നങ്ങളില്ലാത്തതിനാൽ പൊലീസുകാർ തിരിച്ച് പോയി.

  ഭാര്യയും മക്കളും വീടിനുള്ളിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെ മരം വെട്ട് ജോലി കഴിഞ്ഞെത്തിയ ജസ്റ്റസും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ സംഘത്തിൽ പെട്ട യുവാക്കൾ ജസ്റ്റസിനെ മർദിച്ച ശേഷം വലിച്ചിഴച്ച് തെങ്ങിൻ കുഴിയിലിട്ടു വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ജസ്റ്റസിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ പാറശാല പൊലീസ് വീടിനുള്ളിൽ നിന്ന് ആറ് യുവാക്കളെ പിടികൂടി.

  ആക്രമണത്തില്‍ ജസ്റ്റസിന്റെ തലയില്‍ മൂന്നും, മുതുകില്‍ രണ്ടും വെട്ടേറ്റു. കാലും തുടയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് തകര്‍ത്തിട്ടുണ്ട്. മകളുടെ സഹപാഠികളായ വിദ്യാര്‍ത്ഥികളാണ് ഗുണ്ടാസംഘത്തിലുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

  ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

  സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. പ്രതിക്കായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു.

  Also Read- Arrest | വിദേശ വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പി; കൊച്ചി ബാറിലെ മാനേജരെ അറസ്റ്റ് ചെയ്തു

  ദുബൈയില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ രൂപികരിച്ചിരുന്നു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പികെ പത്മരാജനാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ടിഎം കശ്യപന്‍, ഗോപികുമാര്‍, എഎസ്ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, സിപിഒ ഷനൂഹ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
  Published by:Rajesh V
  First published: