അഞ്ച് മാസം പ്രായമുള്ള മകനെ തീ കൊളുത്തി കൊന്നു; അമ്മ അറസ്റ്റിൽ

Last Updated:

കുഞ്ഞ് നിർത്താതെ കര‍ഞ്ഞതോടെയാണ് അമ്മ തീകൊളുത്തിയതെന്ന് യുവതിയുടെ ഭർതൃമാതാവ് പൊലീസിനെ അറിയിച്ചു

മധ്യപ്രദേശ്: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തീകൊളുത്തി കൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. മധ്യപ്രദേശിലെ സിങ്ക്റൗളി ജില്ലയിലാണ് സംഭവം. ജില്ലയിലെ സുഖാർ ഗ്രാമത്തിലെ യുവതിയാണ് സ്വന്തം കുഞ്ഞിനെ തീകൊളുത്തി കൊന്നത്.
27 വയസ്സുള്ള ഗുഡ്ഡി സിങ് എന്ന യുവതിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അഞ്ച് മാസം പ്രായമുള്ള മകനെ എപ്പോഴാണ് തീകൊളുത്തിയതെന്ന് അറിയില്ലെന്നാണ് യുവതി പൊലീസിനെ അറിയിച്ചിരിക്കുന്നത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കുഞ്ഞ് നിർത്താതെ കര‍ഞ്ഞതോടെയാണ് അമ്മ തീകൊളുത്തിയതെന്ന് യുവതിയുടെ ഭർതൃമാതാവ് പൊലീസിനെ അറിയിച്ചു. ഭർതൃമാതാവ് തന്നെയാണ് സംഭവത്തിൽ പരാതിയും നൽകിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.
You may also like:ചൈനയിൽ കത്തികൊണ്ട് ആൾകൂട്ടത്തിന് നേരെ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട ആൺകുഞ്ഞിനെ കൂടാതെ മൂന്ന് പെൺമക്കളുടെ കൂടി അമ്മയാണ് ഗുഡ്ഡി. നാലാമതായി ആൺ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. യുവതിയെ സ്ഥലത്തുള്ള 'മന്ത്രവാദി' ചികിത്സിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
advertisement
കൊലപാതകത്തിൽ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുർമന്ത്രവാദത്തിനായി യുവതിയെ ഉപയോഗിച്ച് മകനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. യുവതിയുടെ ബന്ധുക്കളും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ച് മാസം പ്രായമുള്ള മകനെ തീ കൊളുത്തി കൊന്നു; അമ്മ അറസ്റ്റിൽ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement