നാല് ആൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറി; 55കാരി അറസ്റ്റിൽ

Last Updated:

ചെറുമകളെ ആൺകുട്ടികൾ ലൈംഗികമായി ഉപദ്രവിക്കുമോ എന്ന് സ്ത്രീ ഭയപ്പെട്ടിരുന്നുവെന്ന് സൂചന

ലഖ്നൗ: നാല് ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്ന പരാതിയില്‍ 55കാരിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളാണ് സ്ത്രീയുടെ ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മുന്നി ദേവി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. അവരുടെ ചെറുമകളെ ആണ്‍കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കുമോയെന്ന ആശങ്കയെത്തുടര്‍ന്നാണ് ഉപദ്രവിച്ചതെന്നാണ് നിഗമനം.
നാല് ആണ്‍കുട്ടികള്‍ക്കൊപ്പം മുന്നി ദേവിയുടെ ചെറുമകൾ കഴിഞ്ഞ ദിവസം വീടിനടുത്തുനിന്ന് കളിച്ചിരുന്നു. ഇതുകണ്ട അവര്‍ ആണ്‍കുട്ടികളെ വീടിനുള്ളിലേക്ക് വിളിച്ചശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നാണ് പരാതി. ആണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ചതോടെ അയല്‍ക്കാര്‍ വിവരം തിരക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്തിനാണ് സ്ത്രീ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. 55 കാരിക്കെതിരെ പോക്‌സോ നിയമം അടക്കമുള്ളവ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാല് ആൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറി; 55കാരി അറസ്റ്റിൽ
Next Article
advertisement
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്': ജോസ് കെ മാണി
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്'
  • ജോസ് കെ മാണി വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ഇടതുമുന്നണി സമരത്തിൽ പങ്കെടുക്കാനായില്ലെന്ന് വ്യക്തമാക്കി

  • കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞു

  • പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ വ്യക്തമാക്കി

View All
advertisement